Latest News
Loading...

മധുരസംഗമ വണ്ടിയുമായി മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു. പി. സ്കൂൾ

മധുരസംഗമ വണ്ടിയുമായി വിദ്യാർത്ഥികളെ കാണാൻ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു. പി. സ്കൂളിലെ അദ്ധ്യാപകരുടെ യാത്ര. സ്കൂളിൽ അദ്ധ്യയനം നടന്നിരുന്ന കാലത്തെ ഓർത്തെടുത്ത് പള്ളിക്കൂടം വഴികളിലൂടെ സ്കൂൾ വാഹനം സഞ്ചരിച്ചു. അണിയിച്ചൊരുക്കിയ വാഹനത്തിൽ നിറയെ സമ്മാനപ്പൊതികളും നോട്ട് ബുക്കുകകളും വിദ്യാർത്ഥികളുടെ വീട്ട് വായനശാലയിലേയ്ക്കുള്ള പുസ്തകങ്ങളുമായി മുഴുവൻ അദ്ധ്യാപകരും പ്രധാനാധ്യാപികയും സ്കൂൾ മാനേജരും. വഴിയിൽ പലയിടത്തായി വീട്ട് പടിക്കൽ വിദ്യാർത്ഥികൾ സ്കൂൾ വണ്ടി വരുന്നതും കാത്ത് നിന്നു. തോളിൽ സ്കൂൾ ബാഗുകളില്ലാതെ. 
മിക്കയിടത്തും കുടുംബാംഗങ്ങൾ ഒന്നടങ്കം പങ്കെടുത്തു. മധുര സംഗമവണ്ടിയിൽ നിന്നും മിഠായികൾ നൽകിയപ്പോൾ വീട്ടുകാർ അദ്ധ്യാപകർക്ക് നൽകാനും മധുരം കരുതിവച്ചിരുന്നു. സജീവമായിരുന്ന സ്കൂൾ കാലത്തെ ആകെയൊന്ന് ഓർമ്മിപ്പിച്ച് നാടുണർത്തി മലമടക്കുകളിലൂടെ ഉൾപ്പെടെ നടത്തിയ യാത്രയിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും വികാര നിർഭരമായ അനുഭവങ്ങളാണുണ്ടായത്. സ്കൂൾ മാനേജർ ഫാ.ജോസഫ് ചെറുകരക്കുന്നേൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസ് മേരി, പി.റ്റി.എ. പ്രസിഡന്റ് ബിനോയി കുന്നുംപുറത്ത് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments