Latest News
Loading...

നവ മാധ്യമങ്ങളിലൂടെയുള്ള അവാർഡ് പ്രഖ്യാപന ചടങ്ങിൽ വ്യത്യസ്ത പുലർത്തി SMYM പൂവരണി


പൂവരണി: കുടുംബവർഷത്തോട് അനുബന്ധിച്ച് SMYM പൂവരണി നടത്തിയ Family Short Film Fest - Award Ceremony  21-06-2021 തിങ്കളാഴ്ച രാത്രി 8 മണിക്ക് പൂവരണി പള്ളിയുടെ Official YouTube ചാനലിൽ  Telecast ചെയ്തു. നവ മാധ്യമങ്ങളുടെ സ്വാധീനം കുടുംബങ്ങളിൽ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ Short Film Fest ൽ ഒൻപതോളം എൻട്രികൾ ലഭിച്ചു. ഈ എൻട്രികൾ പള്ളിയുടെ യൂട്യൂബ് ചാനലിൽ ജൂൺ 1 നു പൊതുവായി പ്രസിദ്ധീകരിച്ചു.


 മാർക്കിന്റെ പല മാനദണ്ഡങ്ങളിൽ ഒന്നായ യൂട്യൂബ് ലൈക്കും വ്യൂസും നേടുന്നതിൽ എല്ലാ മത്സരാർത്ഥികളും ആവേശത്തോടെ പങ്കുകൊണ്ടു. പ്രഗത്ഭരായ നാലോളം ജഡ്ജസിന്റെ നേതൃത്വത്തിലാണ് വിജയികളെ തെരഞ്ഞെടുത്തത്. ഈ കോമ്പറ്റീഷൻ നടത്തുന്നതിന് പൂർണ പിന്തുണ നൽകിയത് പൂവരണി തിരുഹൃദയ ദൈവാലയ വികാരി ബഹുമാനപ്പെട്ട മാത്യു തെക്കേലച്ചനും  പൂവരണി SMYM ഡയറക്ടർ  ജീമോൻ പനച്ചിക്കൽ കരോട്ടച്ചനുമാണ്. 


SMYM പൂവരണി യൂണിറ്റിന്റെ അകമഴിഞ്ഞ പ്രയത്നമാണ് ഈ മത്സരത്തെ വമ്പിച്ച വിജയത്തിൽ എത്തിച്ചത്. ഇടവകയിലെ ഓരോ കുടുംബവും മത്സരാർത്ഥികളുടെ വീഡിയോകൾ കാണുന്നതിനും ഷെയർ ചെയ്യുന്നതിനും അകമഴിഞ്ഞ പ്രോത്സാഹനമാണ് നൽകിയത്.

ഒന്നാം സമ്മാനമായ ₹3001 രൂപയും പ്രശസ്തി പത്രവും കരസ്ഥമാക്കിയത് സജി പന്നിപ്പള്ളിൽ & ഫാമിലിയും, രണ്ടാം സമ്മാനമായ ₹2001 രൂപയും പ്രശസ്തി പത്രവും കരസ്ഥമാക്കിയത് സണ്ണി മോളോപറമ്പിൽ & ഫാമിലിയും, മൂന്നാം സമ്മാനമായ ₹1001 രൂപയും പ്രശസ്തി പത്രവും കരസ്ഥമാക്കിയത് ബിജു മോളോപറമ്പിൽ & ഫാമിലിയുമാണ്.

പ്രോത്സാഹന സമ്മാനമായ ₹500 രൂപയും പ്രശസ്തി പത്രവും പങ്കെടുത്ത മറ്റു 6 മത്സരാർത്ഥികളും കരസ്ഥമാക്കി. പ്രോത്സാഹന സമ്മാനത്തിന് അർഹരായവർ ജിപ്സൺ മറ്റപ്പള്ളിൽ & ഫാമിലി, ജോണിക്കുട്ടി പുന്നത്താന്നത്ത് & ഫാമിലി, റ്റി എം തോമസ് താഴത്തുമാപ്പിളക്കുന്നേൽ & ഫാമിലി, കെ റ്റി ജോസഫ് കൂനാനിക്കൽ & ഫാമിലി, ജോസഫ് മാണി കാഞ്ഞമല & ഫാമിലി,  സിജു വാതലൂർ & ഫാമിലി എന്നിവരാണ്.

Family Short Film Fest - Award Ceremony യുടെ യൂട്യൂബ് ലിങ്ക് താഴെ നൽകുന്നു.
https://youtu.be/zxZUJnWzOjI

Post a Comment

0 Comments