Latest News
Loading...

സ്മാർട്ട് ഫോൺ വിതരണംചെയ്തു


ഈരാറ്റുപേട്ട : സിപിഐ എം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. സിപിഐ എം പൂഞ്ഞാർ ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് ലോക്കൽ സെക്രട്ടറി കെ എം ബഷീറിന് സ്മാർട്ട് ഫോൺ കൈമാറി വിതരണം ഉദ്‌ഘാടനം ചെയ്തു. 

ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി പി ഷിഹാബ്, കെ എൻ ഹുസൈൻ, സി കെ സലിം, നഗരസഭ കൗൺസിലർ പി ആർ ഫൈസൽ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി പി എ ഷെമീർ, ഹസീബ് ജലാൽ എന്നിവർ പങ്കെടുത്തു.


തലനാട് : ഡിവൈഎഫ്ഐ തലനാട് ഈസ്റ്റ്‌ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാഴ് വസ്തുക്കൾ ശേഖരിച്ച് വിറ്റ് വിദ്യാർത്ഥിക്ക് സമർട്ട് ഫോൺ നൽകി..മേഖല സെക്രട്ടറി ജെറി വർഗീസ് വിദ്യാർത്ഥിക്ക് ഫോൺ കൈമാറി. മേഖലാ വൈസ് പ്രസിഡന്റ്‌. ഉബൈസ്, യൂണിറ്റ് സെക്രട്ടറി ബിപിൻ യൂണിറ്റ് പ്രസിഡന്റ്‌ അശ്വിൻ എന്നിവർ പങ്കെടുത്തു.





Post a Comment

0 Comments