Latest News
Loading...

സ്വയം പാകം ചെയ്‌ത ബിരിയാണിയും, ഫ്രൈഡ് റൈസുമായി വിദ്യാർത്ഥികൾ

വിശക്കുന്നവൻറ്റെ വിശപ്പുമാറ്റുകയാണ് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമെന്ന യാഥാർഥ്യം മനസിലാക്കി ആ വലിയ നന്മയിൽ പങ്കുചേർന്നുകൊണ്ട് മാതൃകയാവുകയാണ് പാലാ സൈന്റ്റ് ജോസഫ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജുമെൻറ്റിലെ വിദ്യാർത്ഥികൾ. 
 ഡേവീസ് ചിറമേൽ അച്ഛൻ ഇന്ന് രാവിലെ പത്തുമണിക്ക് ഓൺലൈൻ ആയി ഉത്ഘാടനം ചെയ്ത '101 പൊതിച്ചോറുകൾ' എന്ന മഹാ യജ്ഞത്തിൽ കോളേജിലെ 101 വിദ്യാർത്ഥികൾ സ്വയം പാകം ചെയ്‌ത ബിരിയാണിയും,ഫ്രൈഡ് റൈസും,ഉച്ചകത്തെ ഊണുമൊക്കെയായി ഇന്ന് ഉച്ചക്ക് ഒരു നേരത്തെ അന്നത്തിനു വേണ്ടി വലയുന്നവരുടെ അടുത്തേക്കെത്തി.

നിങ്ങൾ നൽകുന്നത് കേവലമൊരു പൊതി ചോറല്ല മറിച്ച് അതിലുള്ളത് നിങ്ങളുടെ കരുണയും , സ്നേഹവും,കരുതലും ആണെന്നുള്ള ഹൃദയസ്പർശമായ അച്ഛന്റ്റെ സന്ദേശം കുട്ടികൾക്കും,അധ്യാപകർക്കും,മാതാപിതാക്കൾക്കും വലിയ പ്രചോധനം ആയി. കടത്തിണ്ണയിലും മറ്റും കിടന്നുറങ്ങുന്ന കുരുന്നുകൾ ഇന്നുമുണ്ടെന്നും, ബാലവേല ഇപ്പോഴും തുടരുന്നു തുടങ്ങിയ എന്ന കാര്യങ്ങൾ അധികാരികൾ ശ്രദ്ധിക്കണമെന്നും കുട്ടികൾ ശ്രദ്ധയിൽ പെടുത്തി.

ഭക്ഷണ പൊതികളുമായെത്തിയ കുട്ടികളുടെ അടുത്തേക്ക് ഓടിയെത്തിയ കുരുന്നുകളെയും,പ്രായമായെത്തിയവരേയും കണ്ടത് വിദ്യാർത്ഥികളുടെ കണ്ണിൽ ഈറനണിയിച്ചു. 284 ഭക്ഷണ പൊതികൾ നൽകി ഈ മഹാ നന്മയിൽ പങ്കെടുത്ത കുട്ടികളെ അദ്ധ്യാപകരും ,മാതാപിതാക്കളും അഭിനന്ദിച്ചു. തുടർന്നും ഈ മഹാനന്മ തുടർന്നുകൊണ്ടുപോകുമെന്ന് പരിപാടിയുടെ കോർഡിനേറ്റർ ആയ റ്റിൽവിൻ സാബു അറിയിച്ചു.

Post a Comment

0 Comments