Latest News
Loading...

പാലായിലെ വ്യാപാരികൾ കടകളടച്ചു, ധർണ നടത്തി പ്രതിഷേധിച്ചു

കോവിഡ് പ്രതിരോധത്തിന്റെ പേരിൽ 40 ദിവസമായി കടകൾ തുറക്കാൻ അനുവദിക്കാത്തതിനെതിരെ വ്യാപാരികൾ പ്രതിഷേധിച്ചു. 

നിലവിലെ അശാസ്ത്രീയമായ ലോക്ക് ഡൌൺ പിൻവലിക്കുക, എല്ലാ വിഭാഗം വ്യാപാരികളെയും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക, ലോക്ക് ഡൌൺ കാലത്തെ ഓൺലൈൻ വ്യാപാരം നിരോധിക്കുക, ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുക, KSEB ബില്ലിൽ ഇളവ്‌ നൽകുക, പോലീസിന്റെ യും, സെക്ടറൽ മജിസ്‌ട്രേട് മാരുടെയും അന്യായമായ കടന്നുകയറ്റം അവസാനിപ്പിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യുണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ സിവിൽ സ്റ്റേഷന് മുമ്പിൽ ധർണ നടത്തി 

ജനറൽ സെക്രട്ടറി വി.സി.ജോസഫ്, ട്രഷറർ ജോസ് ചെറുവള്ളി, പി ആർ ഒ ബൈജു കൊല്ലംപറമ്പിൽ, രാജു തമസ, ബേബി വെള്ളിയെപ്പള്ളിൽ, എ പി ജോസ്, ജയേഷ് പി ജോർജ്, അജോമോൻ കെഎംജെ, , 
ഷാജി സിൻസിയർ, അനൂപ് ജോർജ്, ജയേഷ് ജോർജ്, ആൻ്റണി കുറ്റിയാങ്കൽ, ജോൺ ദർശന, എബിസൺ ജോസ് തുടങ്ങിയവർ ധർണക്ക് നേതൃത്വം നൽകി.

Post a Comment

0 Comments