Latest News
Loading...

SH പ്രോവിൻസിൻ്റെ ആതുരസേവനം മഹനീയം ജോസ് കെ.മാണി


 പാലാ: എസ് എച്ച് പ്രോവിൻസിൻ്റ ആതുരസേവനം മഹനീയമാണെന്ന് ജോസ് കെ മാണി പറഞ്ഞു. അരുണാപുരം കരേപ്പാറയിൽ അറുപതോളം നിർദ്ധന കുടുംബങ്ങൾക്ക് എസ് എച്ച് പ്രോവിൻസ് നൽകിയ കിറ്റുകളുടെ വിതരണം നിർവ്വഹിക്കുകയായിരുന്നു അദ്ധേഹം. .

 കൗൺസിലർ സാവിയോ കാവുകാട്ട് അദ്ധ്യക്ഷത വഹിച്ചു. മദർ പ്രൊവിൻഷ്യാൾ സിസ്റ്റർ മെർലിൻ അരീപ്പറമ്പ്, സി പി ഐ (എം) ഏരിയാ സെക്രട്ടറി പി.എം ജോസഫ്, ലോക്കൽ സെക്രട്ടറി ജയപ്രകാശ്, സിസ്റ്റർ റിൻസി കോഴിമല, അമ്പിളി ദിലീപ് തുടങ്ങിയവർ പ്രസംഗിച്ചു. 

       ലോക്ഡൗൺ തുടങ്ങിയതിനു ശേഷം ഇതു രണ്ടാം തവണയാണ് ഇവിടെ കിറ്റുകൾ നല്കുന്നത് . പരിപാടികൾക്ക് രാജു മീനച്ചിൽ, ചാക്കോ എം ഡി, ദിലീപ് പാറയിൽ, പ്രിൻസ് പാലക്കാട്ടുകുന്നേൽ, അരുൺ വരകുകാലായിൽ, ജോസ് മോൻ കൂട്ടുങ്കൽ , ശ്രീജിത്ത് കൂനാനിയിൽ, ജയിംസ് മാവേലിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments