Latest News
Loading...

വാഹനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹയാത്ര ഒരുക്കി S.F.I

ഈരാറ്റുപേട്ട : അവസാന വര്‍ഷ ബിരുദപരീക്ഷ എഴുതാനായി കോളേജിലെത്താന്‍ വാഹനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹയാത്ര ഒരുക്കി എസ്എഫ്‌ഐ സെന്റ് ജോര്‍ജ്ജ് കോളേജ് യൂണിറ്റ് കമ്മിറ്റി. ഉള്‍നാടന്‍ പ്രദേശങ്ങളായ പൂഞ്ഞാർ കുന്നോന്നി, അടിവാരം, കൈപ്പള്ളി, ചേന്നാട് മാളിക, മൂന്നിലവ് മങ്കൊമ്പ്, ചൊവൂർ പ്രദേശങ്ങളിലെ വ യാത്രാക്ലേശം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ യാത്രാസൗകര്യമൊരുക്കിയത്. 

കോവിഡ് സാഹചര്യത്തില്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്താത്തതിനാൽ ഇ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ കൂടുതല്‍ തുക നല്‍കി മാറ്റ് വാഹനങ്ങളിൽ കോളേജിലെത്തേണ്ട അവസ്ഥയാണുള്ളത് . ഇവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സൗജന്യ യാത്ര ഒരുക്കുകയായിരുന്നു. 

വരും ദിവസങ്ങളിലും ഈ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യം സജ്ജീകരിക്കുമെന്ന് കോളേജ് യൂണിറ്റ് സെക്രട്ടറി മുഹമ്മദ് റമീസ് പറഞ്ഞു. യൂണിറ്റ് ഭാരവാഹികളായ സഞ്ജു, ബാദുഷ എന്നിവരും സ്‌നേഹയാത്രയില്‍ പങ്കാളികളായി.





Post a Comment

0 Comments