Latest News
Loading...

നമുക്കൊരുക്കാം, അവർ പഠിക്കട്ടെ- വിദ്യാർഥികൾക്ക് കൈത്താങ്ങായി S.F.I

 തീക്കോയ്‌ : എസ്.എഫ്.ഐ തീക്കോയ്‌ ലോക്കൽ കമിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി. കോവിഡ് മൂലം വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ വീടുകളിലിരുന്ന് പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക്, എസ്.എഫ്.ഐ സജ്ജീകരിച്ചിട്ടുള്ള പഠന വണ്ടികളിലൂടെയാണ് പഠനോപകരണങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്നത്.

 പഠനോപകരണ വിതരണത്തിന്റെ ഉൽഘാടനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തീക്കോയി പഞ്ചായത്തുപ്പടിയിൽ വെച്ചു സിപിഐഎം ലോക്കൽ സെക്രട്ടറി റ്റി ആർ സിബി ഉദ്‌ഘാടനം ചെയ്തു.എസ് എഫ് ഐ ജില്ലാ കമ്മിറ്റിയഗം രഞ്ജിത്ത് കെ മോഹൻ , സിപിഐഎം തീക്കോയി ലോക്കൽ കമ്മിറ്റി അംഗം എംവി പോൾ എന്നിവർ പങ്കെടുത്തു. 

യോഗത്തിന് എസ് എഫ് ഐ ലോക്കൽ പ്രസിഡന്റ്‌ മുഹമ്മദ് റാഫി അധ്യക്ഷതയും സെക്രട്ടറി സുരേഷ് സ്വാഗതവും പറഞ്ഞു .

Post a Comment

0 Comments