Latest News
Loading...

പഠനോപകരണങ്ങൾ വിതരണം ചെയ്തു


പൂഞ്ഞാർ : മഹാമാരിയുടെ കാലത്തും വിദ്യാർത്ഥി മനസുകൾക്ക് കരുത്തും താങ്ങും പകർന്നു കൊണ്ട് എസ് എഫ് ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവുമായി സഞ്ചരിക്കുന്ന പഠന വണ്ടി യാത്ര തുടരുന്നു. പൂഞ്ഞാർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്ത പഠന വണ്ടി രാവിലെ 10 മണിക് മുക്കുഴിയിൽ വെച്ച് എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം വിഷ്ണു എൻ ആർ വിദ്യാർത്ഥികൾക്ക് പഠനൊപകരണങ്ങൾ കൈമാറി ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടിയേറ്റ് അംഗം പി എ ഷമീർ,പൂഞ്ഞാർ ലോക്കൽ സെക്രട്ടറി നന്ദു,കമ്മിറ്റി അംഗങ്ങൾ ആയ ആഷിഫ്, അർജുൻ മാതൃകം ഏരിയ കൺവീനർ നിഖിത അംഗങ്ങളായ സീത, നിഖിത എസ്, എന്നിവർ പങ്കെടുത്തു..

Post a Comment

0 Comments