Latest News
Loading...

പൗരത്വ അപേക്ഷ ക്ഷണിക്കല്‍: എസ്.ഡി.പി.ഐ. വീടുകളില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട- രാജ്യം ഇതുവരെ നേരിട്ടതില്‍ വെച്ചേറ്റവും പ്രയാസകരമായ അവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍ അപഹാസ്യകരമായ ഈ നടപടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ പരിഹസിക്കുകയാണെന്ന് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. 

ഗുജറാത്ത്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ നിന്നുള്ള അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് അഭയാര്‍ഥികളില്‍ നിന്നും പൗരത്വത്തിനുള്ള അപേക്ഷകള്‍ സ്വികരിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം ചെറുത്ത് തോൽപ്പിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കോവിഡ് നിയമങ്ങൾ പാലിച്ച് കൊണ്ട് വിടുകളിൽ പ്ലക്കാർഡുകളും , പോസ്റ്ററുകളും ഉയർത്തി പ്രതിഷേധിച്ചു. 

മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സുബൈർ വെള്ളാപള്ളിൽ, സെക്രട്ടറി സഫീർ കുരുവനാൽ, ഖജാൻജി കെ.യു സുൽത്താൻ നഗരസഭാ കൗൺസിലറൻമാരായ ഇ പി. അൻസാരി, നസീറ സുബൈർ, ഫാത്തിമ ഷാഹുൽ, നൗഫിയ ഇസ്മായിൽ, ഫാത്തിമ മാഹിൻ എന്നിവർ സംസാരിച്ചു

Post a Comment

0 Comments