Latest News
Loading...

ചേര്‍പ്പുങ്കല്‍ ബി വി എം കോളേജില്‍ പത്തുലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ്


ചേര്‍പ്പുങ്കല്‍: ചേര്‍പ്പുങ്കല്‍ ബി വി എം ഹോളിക്രോസ് കോളേജിന്‍റെ രജത ജൂബിലി പ്രമാണിച്ച് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവിന്‍റെ സ്മരണയ്ക്കായി പത്തുലക്ഷത്തിഎണ്‍പത്തിനായിരം രൂപയുടെ സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. കോളേജിന് ലഭിച്ച ആദ്യത്തെ കോഴ്സായ ബി.എസ.്സി മാത്തമാറ്റിക്സിന് ഈ വർഷം ചേരുന്ന 60 വിദ്യാര്‍ത്ഥികള്‍ക്കാണ് 18000 രൂപ വച്ചുള്ള സ്കോളര്‍ഷിപ്പ് ലഭിക്കുന്നത്. കമ്പ്യൂട്ടര്‍ കോംപ്ലിമെന്‍ററി യായുള്ള ഈ 

അപൂര്‍വ്വ ബിരുദം ജോലി സാധ്യത ഏറെയുള്ളതാണ്. എം.സി.എ, എം.എസ.്സി കമ്പ്യൂട്ടര്‍ സയന്‍സ്. എം.ബി.എ. എം.എസ.്ഡബ്ല്യൂ, അടക്കം ഉപരിപഠനത്തിന് ഈ കോഴ്സ് സഹായകരമാകും. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ കോളേജുമായി ബന്ധപ്പെടണമെന്നു പ്രിന്‍സിപ്പല്‍ ഫാ ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി. ഫോണ്‍ 9447776741




Post a Comment

0 Comments