Latest News
Loading...

തിടനാട് SBI യുടെ ATM ഒരു നോക്കുകുത്തി.

ഒരു വർഷത്തിലേറയായി തുടരുന്ന കോവിഡ് മഹാമാരിയുടെ രൂക്ഷത അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ, ബാങ്കുകൾ നിയന്ത്രണങ്ങൾക്കും നിബന്ധനങ്ങൾക്കും വിധേയമായി പ്രവർത്തിക്കുമ്പോൾ, തിടനാട് പഞ്ചായത്തിലെ ഏക ആശ്രയമായ ഈ ATM പ്രവർത്തനരഹിതമാണ്. 

ഈരാറ്റുപേട്ട മുതൽ പിണ്ണാക്കനാട് വരെയുള്ളവരുടെ ഏക ആശ്രയമാണ് ഈ ATM. ബാങ്ക് മാനേജർ, പഞ്ചായത്ത് പ്രസിഡന്റ്, MLA എന്നിവരുടെ അടിയന്തര ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്ന് കർഷക കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡന്റ് റോയി തുരുത്തിയിലും KPCC വിചാർ വിഭാഗ് തിടനാട് മണ്ഡലം പ്രസിഡന്റ് ജോയി പാതാഴയും ആവശ്യപ്പെട്ടു.

Post a Comment

0 Comments