Latest News
Loading...

അൽഫോൻസാ ഹൈസ്കൂളിൽ 'സേവ് ലൈഫ്' കാമ്പയിൻ


 വാകക്കാട്: പ്രലോഭിപ്പിക്കുന്ന രീതിയിൽ ഏതു ലഹരി നമ്മെ സമീപിച്ചാലും അതിനെ മനസ്സിലാക്കി അതിൻ്റെ അപകടസാധ്യത തിരിച്ചറിഞ്ഞ് അതു വേണ്ട എന്നു പറയാനുള്ള ബുദ്ധിയും കഴിവും കുട്ടികൾ ആർജ്ജിച്ചെടുക്കണം എന്ന് സംസ്ഥാന എക്സൈസ് കമ്മീഷണർ എസ് ആനന്തകൃഷ്ണൻ ഐ പി എസ് . 

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ജൂൺ 26 ന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ 'സേവ് ലൈഫ്' കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയെക്കുറിച്ച് കുട്ടികൾക്കും കുട്ടികളിലൂടെ സമൂഹത്തിനും അവബോധം കൊടുക്കാൻ സേവ് ലൈഫ് ക്യാമ്പയിനു കഴിയും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


 സേവ് ലൈഫ് ക്യാമ്പയിനിലൂടെ വിവേകപൂർണ്ണമായ സുരക്ഷിതമായ ജീവിതത്തിലേക്ക് കുട്ടികളയും മാതാപിതാക്കളെയും നയിച്ച് ലഹരിരഹിത സമൂഹം എന്ന കാഴ്ചപ്പാടിലേക്ക് വരുന്നതിന് നമുക്ക് സാധിക്കുമെന്ന് സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. 

 ജീവിതത്തിലെ നല്ല മനോഭാവങ്ങളിലൂടെ നല്ല ആരോഗ്യശീലങ്ങിലൂടെ നല്ല വ്യായാമങ്ങളിലൂടെ നല്ല കൂട്ടുകെട്ടുകളിലൂടെ ജീവിതം തന്നെയാണ് ലഹരി എന്ന യഥാർത്ഥത്യം നാം മനസ്സിലാക്കണമെന്ന് കേന്ദ്ര സർക്കാരിൻ്റെ സാമൂഹ്യ ക്ഷേമവകുപ്പിലെ മാസ്റ്റർ ട്രെയിനറും മദ്യവിരുദ്ധ ഏകോപന സമിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വക്കേറ്റ് ചാർളി പോൾ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.  

 ജീവിതത്തിൻ്റെ അന്തസ്സ് എന്നത് എല്ലാം സ്വീകരിക്കാനുള്ള കഴിവല്ല, സ്വയം നിഷേധിക്കാനുള്ള കഴിവും ആണെന്നും തിന്മയിലേക്ക് നയിക്കുന്ന ശക്തികളെ ചെറുത്ത് തോൽപ്പിക്കുന്നതിനുള്ള ആത്മധൈര്യം കുട്ടികൾ ആർജ്ജിച്ചെടുക്കണമെന്ന് അഡാർട്ട് മുൻഡയറക്ടർ ഫാ. മാത്യു പുതിയിടത്ത് അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. 

ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് , സിവിൽ എക്സൈസ് ഓഫീസർ റോയ് വർഗീസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെബർ അലക്സ്, പി റ്റി എ പ്രസിഡൻ്റ സെബാസ്റ്റ്യൻ ജോസഫ് , വിദ്യാർത്ഥി പ്രതിനിധികളായ ജേക്കബ് തോമസ്, ഗൗതം കൃഷ്ണ , കൃപ ജോസ് എന്നിവർ പ്രസംഗിച്ചു.

 ലഹരി വസ്തുക്കളെക്കുറിച്ച് കുട്ടികളിലും മാതാപിതാക്കളിലും അവബോധമുണ്ടാക്കി വിവേകപൂർണമായ സുരക്ഷിത ജീവിതത്തിലേക്ക് നയിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യം വച്ചിരിക്കുന്നത്. തുടർന്ന് ഈ ബോദ്ധ്യങ്ങൾ കുട്ടികൾ വഴി സമൂഹത്തിനു പകർന്നു കൊടുത്തുകൊണ്ട് ലഹരി രഹിതമായ ഒരു സമൂഹം എന്ന കാഴ്ചപ്പാടാണ് സേവ് ലൈഫ് പ്രോജക്ടിനുള്ളത്. ആദ്യ ഘട്ടമായി കുട്ടികൾക്കും മാതാപിതാക്കൾക്കും വിവിധ ബോധവത്കരണപരിപാടികൾ സംഘടിപ്പിക്കും. 

കൂടാതെെ ലഹരി വിരുദ്ധ ബോദ്ധ്യങ്ങൾ നല്കുന്ന ചിത്രരചന, കവിത, പ്രസംഗം, ഉപന്യാസം എന്നിവയും നടത്തപ്പെടുന്നു. പരിപാടികൾക്ക് ജോസഫ് സെബാസ്റ്റ്യൻ, സന്തോഷ് തോമസ്, മനു കെ ജോസ്, സി. പ്രീത, സാലിയമ്മ സ്കറിയ, ബെന്നി ജോസഫ്, സി. മേരിക്കുട്ടി ജോസഫ്, ജോൺസ് മോൻ, സി. ജിൻസി, സി. ജാസ്മിന്‍, ജൂലി , ദീപ മരിയ, സൗമ്യ ജോസ്, സി. ലിസി, അലന്‍ അലോഷ്യസ്, ജൂലിയ അഗസ്റ്റിന്‍, സി. കൃപ, എന്നിവർ നേതൃത്വം നല്കുന്നു.




Post a Comment

0 Comments