Latest News
Loading...

പെട്രോൾ, ഡീസൽ വില വർദ്ധനവ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഒത്തുകളി : സജി മഞ്ഞക്കടമ്പിൽ

 കോട്ടയം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ പെട്രോൾ, ഡീസൽ വില പിൻവലിക്കൻ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കോട്ടയം ഹെഡ് പോസ്സ്റ്റോഫീസിന് മുന്നിൽ കിണ്ണംകൊട്ടി പ്രതിഷേധിച്ചു.
പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനക്ക് കാരണം മുൻ UPA സർക്കാരാണ് എന്ന ഉണ്ടയില്ലാ വെടി പറഞ്ഞ് ഭരണം നടത്തനല്ലാ ഇന്ത്യയിലെ ജനങ്ങൾ വീണ്ടും BJP സർക്കാരിനെ അധികാരത്തിൽ കയറ്റിയിരിക്കുന്നത് എന്നും സജി പറഞ്ഞു.

UPA സർക്കാർ തെറ്റ് ചെയ്തെങ്കിൽ എന്തുകൊണ്ടാണ് തിരുത്താത്തതെന്നും, പെട്രോൾ വില 100 രൂപ ആയിട്ടും  കേന്ദ്ര സർക്കാർ അനങ്ങാപാറ നയവുമായി മുന്നോട്ടു നിങ്ങുന്നത് ദൂരഹമാണെന്നും  സജി ആരോപിച്ചു.

ഈ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒത്തുകളി അവസാനിപ്പിക്കണം എന്നും സജി ആവശ്യപ്പെട്ടു.

നിയോജക മണ്ഡലം പ്രസിഡൻറ് കുര്യൻ പി.കുര്യന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ, സ്റ്റിയറിങ്ങ് കമ്മറ്റി അംഗം എ ബി പൊന്നാട്ട്, കെ.റ്റി.യൂ.സി ജില്ലാ പ്രസിഡൻറ് സെബാസ്റ്റ്യൻ ജോസഫ് , രാജൻ കുളങ്ങര, സാബു എൻ. ജി, ഉണ്ണി വടവാതൂർ, പ്രമോദ് ക്യഷണൻ നായർ , പുഷ്ക്കരൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments