Latest News
Loading...

പടുത വിരിച്ച ഒറ്റമുറി ഷെഡിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സജികുമാറിന്റെ ജീവിതം


മാനസിക അസ്വസ്ഥതയുള്ള ഭാര്യയെയും രണ്ട് പെൺകുട്ടികളെയുമായി സ്വന്തമായി വീടെന്ന സ്വപ്നവുമായി കഴിയുകയാണ് തിടനാട് സ്വദേശിയായ പാറക്കൽ സജികുമാർ. മാസങ്ങളായി പടുത വിരിച്ച ഒറ്റമുറി ഷെഡിലാണ് ഇവരുടെ താമസം. മഴ പെയ്യുമ്പോൾ പറമ്പിലെ വെള്ളമെഴുകുന്നത് ഷെഡിനകത്ത് കൂടിയാണ്.

മൂന്നിലവുകാരനായ സജീകുമാർ വർഷങ്ങളായി ഭാര്യവീടായ തിടനാട് മാടമലയിലാണ് താമസം. വിവാഹ ശേഷമാണ് ഭാര്യ ലതയുടെ രോഗവിവരം സജികുമർ അറിയുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യ വീടായ തിടനാട് സ്ഥലം വാങ്ങി താമസം ആരംഭിച്ചു. പിന്നീട് ഭാര്യ വീട്ടിലേക്ക് താമസം മാറ്റി.

കുടുംബവിഹിതമായി ലഭിച്ച സ്ഥലം ഉൾപ്പെടെ വിറ്റ് ഭാര്യ പിതാവിൻ്റെ പേരിലുള്ള വീട് പുതുക്കി പണിതു. എന്നാൽ ഭാര്യ ലതയുടെ സഹോദരിമാർ ഭാര്യാപിതാവ് തൻ്റെ പേരിലെഴുതിയിരുന്ന വിൽപത്രം തിരുത്തി സ്വത്ത് തട്ടിയെടുത്ത ശേഷം പുറത്താക്കുകയായിരുന്നു എന്നാണ് സജികുമാർ പറയുനത് .

സജിയുടെ പേരിലുള്ള സ്ഥലത്ത് ഒറ്റമുറി ഷെഡിലാണ് മാനസിക രോഗിയായ ഭാര്യക്കും രണ്ട് പെൺമക്കൾക്കുമൊപ്പം സജി കഴിയുന്നത്.മേസ്തിരി പണിക്കാരനായ സജിക്കിപ്പോൾ ജോലിയുമില്ല. 13ഉം 12 ഉം വയസ്സുള്ളവരാണ് പെൺകുട്ടികൾ.

മഴ പെയ്യുമ്പോൾ ഷെഡിന് മുകളിലുള്ള പടുതയിലൂടെയും പറമ്പിൽ നിന്നും മുറിയിലേക്ക് വെള്ളമൊഴുകും. ലൈഫ് ഭവനപദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും ഇതേ വരെ നടപടികൾ ആയിട്ടില്ല. ഈ ദുരിതങ്ങൾക്കിടയിലും ഭാര്യാ വീട്ടുകാർ ഭാര്യയെ മർദ്ദിക്കുന്നുണ്ടെന്നും സജി പരാതി പെടുന്നു. കഴിഞ്ഞ ദിവസം അമ്മയെ കാണാൻ പോയ ഭാര്യ ലതയെ സഹോദരിയും ഭർത്താവും ചേർന്ന് മർദ്ദിക്കുകയും ആശുപത്രിയിൽ ചികിൽസ തേടുകയും ചെയ്തിരുന്നു. ഈ സംഭവത്തിൻ പൊലിസ് കേസെടുത്തിട്ടുണ്ട്.

സ്വത്ത് തട്ടിയെടുത്തതിനെതിരെ കോടതിയെയും സമീപിച്ചിരുന്നു. ഭാര്യ ലതക്ക് 3000 രൂപയുടെ മരുന്ന് മാസം തോറും വേണം. പെൺകുട്ടികളെ മാനസിക ആരോഗ്യ കുറവുള്ള ഭാര്യയുടെ അടുത്താക്കി പണിക്ക് പോകാനും കഴിയില്ല. ലൈഫ് ഭവനപദ്ധതിയിൽ പ്രഥമ പരിഗണ സജികുമാറിന് നൽകിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജി വെള്ളൂക്കുന്നേൽ അറിയിച്ചു.

വാഗ്ദാനങ്ങൾ മുറക്ക് ലഭിക്കുന്നുണ്ടെങ്കിലും പറക്കമുറ്റാത്ത പെൺകുട്ടികളെയും രോഗിയായ ഭാര്യയെയും കൊണ്ട് എത്ര നാൾ പടുതാ കൂരക്ക് കീഴിൽ കഴിയേണ്ടി വരുമെന്ന ആശങ്കയിലാണ് സജി.

Post a Comment

0 Comments