Latest News
Loading...

സഫാ നഗര്‍ അങ്കണവാടി റോഡില്‍ സഞ്ചരിക്കാന്‍ തോണി വേണം

ഈരാറ്റുപേട്ട നടക്കല്‍ സഫാനഗര്‍ അങ്കണവാടി റോഡിലെ വെള്ളക്കെട്ട് നാട്ടുകാരുടെ സുരക്ഷിത യാത്രക്ക് ഭിഷണിയാകുന്നു. ഒരടിയോളം കെട്ടി നില്‍ക്കുന്ന വെള്ളത്തിലൂടെ കാല്‍ നടയാത്ര പോലും ദുസഹമാണ്. കാലങ്ങളായി പ്രദേശവാസികള്‍ നഗരസഭയില്‍ പരാതി പെടുന്നുണ്ടെങ്കിലും യാതൊരു നടപടപടിയും ഉണ്ടായിട്ടില്ല. 

റോഡിലെ വെള്ളക്കെട്ടില്‍ നിന്നും രക്ഷപെടാന്‍ അയല്‍വാസിയുടെ മുറ്റത്തെ കോവണി പടി കയറി വീട്ടിലെത്തേണ്ട ഗതികേടിലാണ് ഈരാറ്റുപേട്ട നഗരസഭ പതിനാറാം വാര്‍ഡിലെ പത്തോളം വീട്ടുകാര്‍. മഴക്കാലം ആരംഭിച്ചാല്‍ പിന്നെ ഇവരുടെ അവസ്ഥ ഇങ്ങനെയാണ്. വെള്ളക്കെട്ട് മാസങ്ങളോളം നില്ക്കുകയും ചെയ്യും. സഫാനഗര്‍ അങ്കണവാടി റോഡിന്റെ കുറച്ച് ഭാഗങ്ങള്‍ മാതമാണ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. കോണ്‍ക്രീറ്റ് ചെയ്യാത്ത ഭാഗത്താണ് വെള്ളക്കെട്ട്.

സ്ത്രികളും കുട്ടികളുമാണ് വെള്ളക്കെട്ടിലൂടെ സഞ്ചരിക്കാനാവാതെ കൂടുതല്‍ ബുദ്ധിമുട്ടുന്നത്. പലപ്പോഴും വെള്ളക്കെട്ടൊഴിവാക്കാന്‍ അയല്‍വക്കത്തെ വീട്ടുമുറ്റത്ത് കോവണി വച്ചു സഞ്ചരിക്കുകയാണ് ചെയ്യുന്നത്. നഗരസഭയില്‍ പലതവണ പരാതിപെട്ടെങ്കിലും യാതൊരു നടപടിയും ഇതേ വരെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

വെള്ളക്കെട്ടില്‍ ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്. വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ചെളിവെള്ളം സമീപ വിടുകളിലേക്ക് ഒഴുകിയെത്തുകയും ചെയ്യും. റോഡിന്റെ ബാക്കി ഭാഗം കൂടി കോണ്‍ക്രീറ്റ് ചെയ്താല്‍ വെള്ളക്കെട്ട് ഒഴിവാക്കുകയും ജനങ്ങളുടെ ദുരിതത്തിന് പരിഹാരമാവുകയും ചെയ്യും. പ്രശ്‌ന പരിഹാരത്തിന് നഗരസഭ മുന്‍കൈയ്യെടുക്കുന്നില്ലെങ്കില്‍ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍.

Post a Comment

0 Comments