Latest News
Loading...

കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾകൊണ്ടുകൊണ്ട് സമൂഹം പരിസ്ഥിതിയിലേക്ക് മടങ്ങണം: റോഷി അഗസ്റ്റിൻ

 കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾകൊണ്ടുകൊണ്ട് സമൂഹം പരിസ്ഥിതിയിലേക്ക് മടങ്ങണമെന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കോവിഡിന്റെ പശ്ചാത്തലം ഓക്സിജന്റെയും ജീവന്റെയും വിലയെകുറിച്ച നമ്മെ ബോധവാന്മാരാക്കി.

 നിരന്തരമായിട്ടുണ്ടാകുന്ന കാലാവസ്ഥയാ വ്യതിയാനവും പരിസ്ഥിതി മലിനീകരണവും ജൈവൈവിധ്യങ്ങളുടെ നാശവുമെല്ലാം ഭൂമിയെ വെന്റിലേറ്ററിൽ ആകപ്പെട്ട അവസ്ഥയിൽ ആക്കിയിരിക്കുന്നു. ഇതിൽനിന്നും ഭൂമിയെ രക്ഷിക്കാൻ പരിസ്ഥിതി പുനസ്ഥാപനത്തിനുള്ള പദ്ധതികൾ അത്യന്താപേക്ഷിതമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതി ദിനത്തിൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും പുനസ്ഥാപനത്തിനുള്ള വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുന്ന പരിസ്ഥിതി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഡിജിറ്റൽ പ്ലാറ്റഫോമിൽ നടത്തിയ യോഗത്തിനു സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിച്ചു . 
 കേന്ദ്ര സർക്കാരിന്റെ ജെൽ ശക്തി മന്ത്രലയത്തിന് കീഴിലുള്ള റൂർക്കിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയിലെ സീനിയർ സയന്റിസ്റ്റു് ഡോ. മാത്യു കെ ജോസ് മുഖ്യപ്രഭാഷണത്തിലൂടെ ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള വിവിധ പദ്ധതികളെക്കുറിച്ചു് കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവത്കരണം നടത്തി . 

വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും സംരക്ഷണത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുമെന്ന് ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് പറഞ്ഞു. പരിപാടികൾക്ക് മനു കെ ജോസ് , സി.ജാസ്മിൻ, സന്തോഷ് തോമസ്, സി. പ്രീത, അലന്‍ അലോഷ്യസ്, സാലിയമ്മ സ്കറിയ എന്നിവർ നേതൃത്വം നല്‌കുി .

Post a Comment

0 Comments