Latest News
Loading...

കടലാടിമറ്റം -പട്ടിക ജാതി കോളനി റോഡിന്റെ സംരക്ഷണഭിത്തി തകർന്നു

പൂഞ്ഞാർ : പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പത്രണ്ടാം വാർഡിൽ കടലാടിമറ്റം പട്ടിക ജാതി കോളനി ഭാഗത്തേയ്ക്കുള്ള റോഡിന്റെ സംരക്ഷണഭിത്തി തകർന്നത് സന്ദർശിച്ച് എം എൽ എ. കഴിഞ്ഞ ദിവസം രാത്രിയിലെ മഴയിലാണ് തോട്ടിലേയ്ക്കുള്ള റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണത്. സ്ഥലം സന്ദർശിച്ച എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇറിഗേഷൻ റിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി എത്രയും വേഗത്തിൽ സംരക്ഷണ ഭിത്തി പുനർ നിർമ്മിച്ച് റോഡ് സഞ്ചാരയോഗ്യമാക്കുവാൻ നിർദ്ദേശവും നൽകി.
 എം എൽ എയോടെപ്പം സിപിഐഎം ലോക്കൽ സെക്രട്ടറി റ്റി എസ് സിജു, ഏരിയ കമിറ്റിയഗം റ്റി എസ് സ്നേഹാധനൻ, ബ്രാഞ്ച് സെക്രട്ടറി പി ഡി ശശി, ലോക്കൽ കമ്മറ്റി അംഗം പി വി വിജേഷ്, ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി മഹേഷ് മുരളീധരൻ, വാർഡ് മെമ്പർ നിഷാ സാനു,കേരള കോൺഗ്രസ്സ് നേതാക്കളായ ദേവസ്യാച്ചൻ വാണിയപ്പുര ,ജാൻസ് വി തോമസ് എന്നിവരോപ്പമുണ്ടായിരുന്നു.


Post a Comment

0 Comments