Latest News
Loading...

ഐശ്വര്യ റസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണ ഉദ്ഘാടനം നടന്നു


മേലുകാവ്മറ്റം : ഐശ്വര്യ റസിഡന്റ്സ് അസോസിയേഷനും 6-ാം വാർഡ് മെംബർ ജോസുകുട്ടി കോനുക്കുന്നേലും ഏതാനും സുമനസുകളും ചേർന്ന് അസോസിയേഷന്റെ പ്രവർത്തന മേഖലയിലും സമീപപ്രദേശങ്ങളിലും ബുദ്ധിമുട്ടനുഭവിക്കുന്ന ഭവനങ്ങളിൽ കിറ്റുവിതരണം നടത്തി.

 വിതരണോൽഘാടനം മേലുകാവ് മറ്റം സെൻ്റ്.തോമസ് പള്ളി വികാരി ഫാ.ജോർജ് കാരംവേലിൽ ബേക്കർഡേൽ ചർച്ച് വികാരി റവ.ലൗസൺ ജോർജ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. കിറ്റ് വിതരണത്തിന് ജയിംസ് മാത്യു തെക്കേൽ , അജി ജയിംസ് ഒറ്റതെങ്ങുങ്കൽ, വാർഡ് മെംബർ ജോസ് കുട്ടി കോനുക്കുന്നേൽ, അസോസിയേഷൻ ഭാരവാഹികളായ റ്റോജോ വരിക്കമാക്കൽ, തോമസുകുട്ടി വടക്കേടത്ത്, ജോർജുകുട്ടി തറേപ്ലാക്കൽ, ജോസുകുട്ടി തുടിയംപ്ലാക്കൽ, മുൻ മെംബർ : സന്തോഷ് കുമാർ , സന്തോഷ്‌ വല്ലനാട്ട് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments