Latest News
Loading...

മേയ്, ജൂൺ കിറ്റുകളുടെ വിതരണം തുടരും, റേഷൻ കടകളുടെ സമയക്രമം നാളെമുതൽ മാറുന്നു.

തിരുവനന്തപുരം: ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ ആറ് വരെ തുടരുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള തീയതി ജൂലൈ 15വരെ നീട്ടി.

മേയ്, ജൂൺ കിറ്റുകളുടെ വിതരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുന്നതാണ്. 
 നാളെ (01.07.2021) മുതൽ സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.00 വരെയും, വൈകുന്നേരം 3.30 മുതൽ 6.30 വരെയുമായി പുന:ക്രമീകരിച്ചിരിക്കുന്നു.

ജൂണ്‍ 30നുള്ളില്‍ അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചവര്‍ തിരിച്ചുനല്‍കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അത് രണ്ടാഴ്ചത്തേക്ക് കൂടിയാണ് നീട്ടിയത്. ഈ കാലയളവില്‍ തിരികെ നല്‍കുന്നവര്‍ക്കു പിഴയോ ശിക്ഷാ നടപടികളോ ഉണ്ടാകില്ലെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

അവസാന തീയതിയായ ജൂലായ് 15നകം താലൂക്ക് സപ്ലൈ ഓഫിസില്‍ നേരിട്ടോ ഇ മെയിലിലോ അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ ഒന്നുമുതല്‍ അനര്‍ഹമായി കാര്‍ഡ് കൈവശം വച്ചിരിക്കുന്നതായി തെളിഞ്ഞാല്‍ 2017 മുതല്‍ വാങ്ങിയിട്ടുള്ള ഓരോ കിലോഗ്രാം അരിക്കും 64 രൂപവെച്ചും ഗോതമ്പിന് 25 രൂപവെച്ചും പിഴ അടയ്‌ക്കേണ്ടിവരും




Post a Comment

0 Comments