Latest News
Loading...

ഓൺലൈൻ പഠനം മുടങ്ങുന്നു. പരിഹാരത്താനായി എം.എൽ.എയെ സമീപിച്ചു.


ഈരാറ്റുപേട്ട നഗരസഭയിലെ കൊട്ടുകാപ്പള്ളി, അറഫാനഗർ, കീ രിയാത്തോട്ടം, മുല്ലൂപ്പാറ, കാട്ടാമല
തുടങ്ങിയ പ്രദേശങ്ങളിൽ ഇന്റർനെറ്റ് കവറേജ് ലഭ്യമല്ലാത്തതിനാൽ പ്രദേശത്തെ വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്നുവെന്ന് കാണിച്ച് പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലിന് ശാസ്താംകുന്ന് ഡിവിഷൻ കൗൺസിലർ ഹബീബ് കപ്പിത്താൻ നിവേദനം നൽകി.

നടയ്ക്കൽ പ്രദേശത്ത് രണ്ട്കിലോമീറ്റർ ചുറ്റളവുള്ള ഭാഗങ്ങളിലെല്ലാം ഇതാണ് നിലവിലെ അവസ്ഥയെന്ന് നാട്ടുകാർ പറയുന്നു. അദ്ധ്യാപകർ ദിവസവും കൊടുക്കുന്ന പ്രൊജക്ടുകളും , പാഠഭാഗങ്ങളും ഇതുമൂലം കുട്ടികൾക്ക് കാണാൻ കഴിയാതെ വരികയും കൃത്യമായി വർക്കുകൾ ചെയ്യാൻ കഴിയാതെ വരികയും ചെയ്യുന്നു. ഇന്റർനെറ്റ് കവറേജിന് പുറമെ വൈദ്യുതി മുടക്കവും കേബിൾ ടി.വി.കണക്ഷനും മുടങ്ങുന്നതും പതിവാണ് .ഇതുമൂലം വിദ്യാർഥികളുടെ ഓൺലൈൻ പഠനം മുടങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

Post a Comment

0 Comments