Latest News
Loading...

പൾസ് ഓക്സിമീറ്റർ നൽകി

 തീക്കോയി  ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് നൽകുന്ന പൾസ് ഓക്സി മീറ്ററുകൾ ബ്ബോക്ക് പഞ്ചായത്ത് മെംബർ ഓമന ഗോപാലൻ പ്രസിഡന്റ് കെ.സി. ജെയിംസിനു നൽകി ഉൽഘാടനം ചെയ്തു. പഞ്ചായത്തിലെ പതിമൂന്നു വാർഡുകളിൽ മെംബർമാർ മുഖാന്തിരം കോ വിഡു രോഗബാധിതർക്ക് പൾസ് ഓക്സി മീറ്ററുകൾ ഉപയോഗിക്കാവുന്നതാണ്. ചടങ്ങിൽ വൈസ് പ്രസിഡന്റ് കവിത രാജു , മെംബർമാരായ സിബി രഘുനാഥൻ, മാജി തോമസ്, നജീമാ പരിക്കൊച്ച് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments