Latest News
Loading...

കേരശ്രീ തെങ്ങിൻ തൈ വിതരണം ആരംഭിച്ചു.

പാലാ രൂപതയുടെ കർഷക ദശകാചരണത്തിന്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി വിവിധയിനം തെങ്ങിൻ തൈകളുടെ വിതരണം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻനാലുവർഷം മുൻപു നട്ട് മികച്ച കായ്ഫലം നൽകി മാധ്യമ ശ്രദ്ധ നേടിയ കേരശ്രീ തെങ്ങിൻ തൈകളുടെ രൂപതാതല വിതരണോദ്ഘാടനം മാണി. സി. കാപ്പൻ എം.എൽ.എ നിർവ്വഹിച്ചു. 

അഗ്രിമ കാർഷിക നഴ്സറിയിൽ നടന്ന ചടങ്ങിൽ വികാരി ജനറാൾ മോൺസിഞ്ഞോർ സെബാസ്‌റ്റ്വൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. പി.എസ്.ഡബ്ളിയു.. എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , ഫാ. കുര്യാക്കോസ് പാത്തിക്കൽ പുത്തൻ പുര, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, ഡാന്റീസ് കൂനാനിക്കൽ, സിബി കണിയാംപടി, പി.വി.ജോർജ് പുരയിടം, ജോയി വട്ടക്കുന്നേൽ, ജോസ് നെല്ലിയാനി, സാജു വടക്കേൽ , മേർളി ജയിംസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.,

Post a Comment

0 Comments