Latest News
Loading...

മീനച്ചിൽ നദീസംരക്ഷണസമിതി പ്രതിഷേധിച്ചു.

പാലാ ടൗണിന് സമീപം മീനച്ചിലാറ്റിൽ കളനാശിനി അടിച്ച നിയമവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ പ്രവർത്തനത്തെ ചോദ്യം ചെയ്ത ആം ആദ്മി പാർട്ടി നേതാക്കളെ കേസിൽ ഉൾപ്പെടുത്തിയതിൽ മീനച്ചിൽ നദീസംരക്ഷണസമിതി പ്രതിഷേധിച്ചു. വാദിയെ പ്രതിയാക്കുന്നത് യഥാർത്ഥ നിയമ ലംഘകരെ സംരക്ഷിക്കാനാണ്.

 പ്രകൃതിസംരക്ഷണത്തിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവർ വിട്ടു നിൽക്കുമ്പോൾ അതിനായുള്ള ജനകീയ ജാഗ്രതയെക്കൂടി ഇല്ലായ്മ ചെയ്യാനുള്ള ശ്രമം അംഗീകരിക്കാൻ കഴിയില്ല. പ്രവർത്തകർക്കെതിരെയുള്ള നടപടികൾ അവസാനിപ്പിക്കണമെന്നും കളനാശിനി പ്രയോഗം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നും സമിതി അടിയന്തിര ഓൺ ലൈൻ യോഗം ചേർന്ന് ആവശ്യപ്പെട്ടു.
ഡോ.എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

Post a Comment

0 Comments