Latest News
Loading...

ലോക്ക് ഡൗണിൻ്റെ മറവിൽ വീടിനുള്ളിൽ വമ്പൻ ചാരായ വാറ്റ് , പ്രതി എക്സൈസ് പിടിയിൽ


രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ എക്സൈസ് നടത്തിയ റെയ്ഡിൽ
3 ലിറ്റർ ചാരായവും 200 ലിറ്റർ വാഷുംവാറ്റുപകരണങ്ങളും  കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് പാലാ കിഴപറയാർ   അഞ്ചാനിക്കൽ   സിനോ ജോസഫ് ( 37 ) നെതിരെ കേസെടുത്തു.

എക്സൈസ് സംഘം സിനോയുടെ വീട്ടിൽ റെയ്ഡിന് ചെല്ലുമ്പോൾ  വീടിൻ്റെ അടുക്കളയിൽ ലൈവായി വാറ്റുന്ന തിരക്കിലായിരുന്നു സിനോ.  വീടിൻ്റെ കുളിമുറിയിൽ സൂക്ഷിച്ചിരുന്ന 200 ലിറ്ററിൻ്റെ ബാരലിൽ നിറയെ വാഷും സംഘം കണ്ടെത്തി.

പാലാ എക്സൈസ് റെയ്ഞ്ച് ഓഫീസിലെ ഷാഡോ സംഘം ദിവസങ്ങളായി സിനോ യെ  നിരീക്ഷിച്ചു വരുകയായിരുന്നു  ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കള്ളവാറ്റ് നടക്കാൻ സാധ്യത കണക്കിലെടുത്ത് എക്സൈസ്  സംഘം  റേഞ്ച് പരിധിയിൽ നീരീക്ഷണം വ്യാപകമാക്കിയിരുന്നു.

ഒരു ലിറ്റർ ചാരായo 1800 മുതൽ 2000 രൂപ ഈടാക്കിയിരുന്നു സിനോ വില്പന നടത്തിയിരുന്നത്.  റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി. ആനന്ദ രാജിന്റെ നേതൃത്വത്തിൽ   PO ബി ആനന്ദ് രാജ് , PO ( G) കണ്ണൻ സി, വിനോദ് കുമാർ വി , ഷിബു ജോസഫ് CEO നന്ദു എം.എൻ , സാജിദ് പി.എ , WCEO സിനി ജോൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments