Latest News
Loading...

പൊതിച്ചോറ് വിതരണത്തിൽ പങ്കു ചേർന്ന് വിളക്കുമാടം സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളും

പാലാ: ജനമൈത്രി പോലീസിൻ്റെയും സന്മനസ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ ലോക് ടൗൺ കാലത്ത് നടന്നുവരുന്ന ഒരു പൊതിച്ചോറും ഒരു കുപ്പിവെള്ളവും പദ്ധതിയിൽ വിളക്കുമാടം സെൻ്റ് ജോസഫ് ഹയർസെക്കണ്ടറി സ്കൂളും പങ്കാളികളായി. 
ലോക് ടൗൺ കാലഘട്ടത്തിൽ ഭക്ഷണത്തിനായി വലയുന്നവർക്ക് ഒരു നേരത്തെ ആഹാരം എത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ജനമൈത്രി പോലീസും സന്മനസ് കൂട്ടായ്മയും ചേർന്ന് ആരംഭിച്ച ഈ പദ്ധതിയുടെ ഇരുപത്തഞ്ചാമത്തെ ദിവസമായിരുന്നു. 

വിളക്കുമാടം സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജോബി സെബാസ്റ്റ്യൻ പൊതിചോറിനുള്ള തുക പാലാ ജനമൈത്രി സി ആർ ഓ ഷാജിമോൻ എ റ്റിക്ക് കൈമാറി. പാലാ കുരിശുപള്ളി ജംഗ്ഷനിലും ജനറൽ ആശുപത്രിയിലും കടപ്പാട്ടൂർ ക്ഷേത്ര ജംഗ്ഷനിലും നടന്ന ഭക്ഷണ വിതരണം സ്കൂളിലെ പ്രിൻസിപ്പാളും കുട്ടികളും ചേർന്ന് നടത്തി.

സന്മനസ് ജോർജ്.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലൻപറമ്പിൽ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ബീറ്റ് ഓഫീസർമാരായ എ എസ് ഐ സുദേവ്, പ്രഭു കെ ശിവറാം, സന്മനസ് വോളണ്ടിയർമാരായ ജോഷി ഭരണങ്ങാനം, രതീഷ് പച്ചാത്തോട് എന്നിവർ നേതൃത്വം നല്കി.

Post a Comment

0 Comments