Latest News
Loading...

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം: എൽ ഡി എഫ് തലനാട് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.


തലനാട് : ലക്ഷദ്വീപിൽ കാവി അജണ്ട നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എൽ ഡി എഫ് തലനാട് പോസ്‌റ്റോഫീസിനു മുന്നിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഭുൽ ഖോടാ പട്ടേൽ നെ തിരിച്ചു വിളിക്കുകയോ അല്ലാത്തപക്ഷം അവിടെ ജനഹിതം നടപ്പിലാക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ ധർണ്ണ.


ദ്വീപ് ജനത നേരിടുന്ന വെല്ലുവിളികൾ വലുതാണെന്നും അവരുടെ അവകാശങ്ങളെ ഖനിക്കുവാൻ ആരെയും അനുവദിക്കാൻ പാടില്ലെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ മറയാക്കി നടത്തുന്ന പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ ഉടൻ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് തലനാട് മണ്ഡലം എൽ ഡി എഫ് കൺവീനർ പി എസ് ബാബു പറഞ്ഞു.


ദ്വീപിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ്സ് എം തലനാട് മണ്ഡലം പ്രസിഡന്റ്‌ സലിം യാക്കിരിയിൽ, തലനാട് പഞ്ചായത്തു വൈസ് പ്രസിഡന്റ്‌ സോളി ഷാജി, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി ജെറി വർഗീസ്‌, യൂത്ത്ഫ്രണ്ട് എം തലനാട് മണ്ഡലം പ്രസിഡന്റ്‌ ടോമിൻ നെല്ലുവേലിൽ, സഖാവ് ഷിജാസ്, സഖാവ് ലെനിൻ, തുടങ്ങിയവർ പ്രസംഗിച്ചു.






Post a Comment

0 Comments