Latest News
Loading...

പാലാ ഗവൺമെന്റ് ആയുർവ്വേദ ആശുപത്രിയിൽ പോസ്റ്റ് കോവിഡ് വാർഡ് ഉദ്ഘാടനം ചെയ്തു.

 കോവിഡ് മഹാമാരി ആരംഭിച്ചത് മുതൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ആയിരത്തിലധികം (1083) കോവിഡ് രോഗബാധിതർക്ക് ദേഷജം പദ്ധതിയിൽ ചികിത്സയും ഔഷധവും ഈ ആശുപത്രിയിൽ നിന്ന് എത്തിച്ചു നൽകി കഴിഞ്ഞു. ഇപ്പോൾ കോവിഡ് മുക്തർക്കുള്ള ദീർഘകാല ആരോഗ്യപ്രശ്നങ്ങളെ ശമിപ്പിയ്ക്കുന്നതിനും ശരീരബലവും പ്രതിരോധ ശക്തിയും പുന:സ്ഥാപിയ്ക്കുന്നതിനുമുള്ള ക്രിയാ ക്രമങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്.

 കോവിഡ് മുക്തർക്ക് മൂന്നാം തരംഗത്തിൽ ഇത് രക്ഷാ കവചമായിരിയ്ക്കും. നമ്മുടെ നാട്ടിലെ ധാരാളം കോവിഡ് മുക്തർക്ക് ഇതു കൊണ്ട് പ്രയോജനം ലഭിയ്ക്കുമെന്നു ഉദ്ഘാടനം ചെയ്തു കൊണ്ട് എം.എൽ.എ ശ്രീ.മാണി.സി. കാപ്പൻ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര യോഗ ദിനത്തിൽ തന്നെ ഇത് ആരംഭിച്ചത് എന്തുകൊണ്ടും ശുഭോദർക്കമാണെന്ന് കോവിഡ് മുക്തർക്കുള്ള ഓൺലൈൻ യോഗാ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് നഗരസഭാ ഉപാദ്ധ്യക്ഷ ശ്രീമതി.സിജി പ്രസാദ് പറഞ്ഞു.

                ഗവൺമെന്റ് ആയുർവ്വേദ ആശുപത്രിയിൽ വച്ച് നടന്ന ഉദ്ഘാടനച്ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ബൈജു കൊല്ലം പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ശ്രീ.ഷാജു.വി. തുരുത്തൻ ആശംസകൾ അർപ്പിയ്ക്കുകയും ആശുപത്രിയുടെ പേർക്ക് നെല്ലിയാനി ലയൺസ് ക്ലബ് ഭാരവാഹികൾ സംഭാവന നൽകിയ മാസ്കുകൾ ഏറ്റുവാങ്ങി ആശുപത്രിയ്ക്ക് കൈമാറി. 

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേർസൺ ആശംസ അർപ്പിച്ചു. ചടങ്ങിൽ സ്വാഗതം ആശംസിച്ച ഡോ. ശ്രീലത സി. സി.ആർ.എ എസിന്റെ ആയുഷ് -64 കോവിഡ് ബാധിതർക്ക് വിതരണം ചെയ്യുന്നതിനായി എത്തിയിട്ടുണ്ടെന്നും അറിയിച്ചു. ഡോ.ബിനോജ് കെ.ജോസ് കൃതഞ്ജത പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുജന പങ്കാളിത്തം ഒഴിവാക്കിയാണ് ചടങ്ങ് നടത്തിയത്.

Post a Comment

0 Comments