Latest News
Loading...

കവിയും ചലച്ചിത്രഗാന രചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു.

കവിയും ചലച്ചിത്രഗാന രചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസ്സായിരുന്നു. രാത്രി 12.20 നായിരുന്നു അന്ത്യം. ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിതനായി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു . ഹൃദയസ്തംഭനമായിരുന്നു മരണകാരണം.

തിരുവനന്തപുരം ജില്ലയിലെ പൂവച്ചലില്‍ അബൂബക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയാ ബീവിയുടെയും മകനായി ജനിച്ചു.ചെറുപ്പം മുതൽ കവിതകളും നാടകഗാനങ്ങളും എഴുതുമായിരുന്നു. 1973ൽ കവിത എന്ന ചിത്രത്തിനു ഗാനങ്ങളെഴുതികൊണ്ട് സിനിമാരംഗത്ത് എത്തി. തുടർന്ന് കാറ്റ് വിതച്ചവൻ,കായലും കയറും, തകര, ചാമരം,സന്ദർഭം,താളവട്ടം, ദശരഥം തുടങ്ങി മുന്നൂറോളം ചിത്രങ്ങൾക്ക് ഗാനരചന നിർവ്വഹിച്ചു.

മൗനമേ നിറയും മൗനമേ , സിന്ദൂര സന്ധ്യയ്ക്ക് മൗനം, രാജീവം വിടരും നിൻ മിഴികൾ, നാണമാവുന്നു മേനി നോവുന്നു , ഇത്തിരി നാണം പെണ്ണിന് കവിളിൽ, ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ, കിളിയേ കിളിയേ, പൂമാനമേ ഒരു രാഗമേഘം താ, കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ, മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ .. നാഥാ .. നീ വരും കാലൊച്ച കേൾക്കുവാൻ .. ശരറാന്തൽ തിരി താഴും ... ഏതോ ജന്മ കൽപ്പനയിൽ തുടങ്ങിയവ എന്നും മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗാനങ്ങളാണ്. 365 സിനിമകളിൽ 1041 സിനിമാ ഗാനങ്ങൾ എഴുതി.

ഭാര്യ : അമീന, മക്കള്‍ : തുഷാര,പ്രസൂന

Post a Comment

0 Comments