Latest News
Loading...

ഇടിച്ചിട്ട് നിർത്താതെ പോയ കാർ പിടികൂടി വീണ്ടും പാലാ പോലീസ്

 ഈ മാസം എട്ടാം തീയതി രാത്രി എട്ടുമണിക്ക് മൂന്നാനിയിൽ വെച്ച് ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയ KL 04 X 1011 രെജിസ്ട്രേഷനിലുള്ള നീല ആൾട്ടോ കാറും പ്രതി കടപ്പാട്ടൂർ സ്വദേശി കിരൺ വിജയകുമാറിനെയുമാണ്പാലാ SHO സുനിൽ തോമസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

കാർ അപകടത്തിനു ശേഷം വീട്ടിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ലോക്ക് ഡൗണിനു ശേഷം പണിയുന്നതിനായി മുരിക്കും പുഴയിലുള്ള വർക്ക്‌ ഷോപ്പിൽ ഏൽപ്പിച്ച കാർ പോലീസ് കണ്ടെത്തുകയായിരുന്നു.

അപകടം ഉണ്ടായ സ്ഥലത്തുനിന്നും മിററും വീൽ കപ്പും പോലിസ് കണ്ടെടുത്തിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ നിന്നും അപകടം ഉണ്ടാക്കിയത് നീല നിറത്തിലുള്ള ആൾട്ടോ കാർ ആണെന്ന് പോലീസ് മനസ്സിലാക്കിയിരുന്നു.

 പാലയിലുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായ കളത്തൂക്കടവ് സ്വദേശി ദീപക് കുര്യനെയാണ് ഭരണങ്ങാനം ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്.

 ഈ മാസം മൂന്നാം തീയതി മേരി ഗിരി ഭാഗത്തുവെച്ച് ആസ്സാം സ്വെദേശിയായ ഇരുപത്തിയൊന്നുകാരനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ പത്താം ദിവസം പിടികൂടിയിരുന്നു.

 പാലാ DYSP പ്രബുല്ലചന്ദ്രന്റെ മേൽനോട്ടത്തിൽ എസ് ഐ ശ്യാംകുമാർ കെ എസ്, തോമസ് സേവ്യർ,ഷാജി കുര്യാക്കോസ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺചന്ദ്, ഷെറിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.

Post a Comment

0 Comments