Latest News
Loading...

തീക്കോയി PHC യ്ക്ക് ആരോഗ്യരക്ഷാ സാമഗ്രികൾ വിതരണം ചെയ്തു


കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ KPSTA യുടെ ആഭിമുഖ്യത്തിൽ, തീക്കോയി PHC -യ്ക്ക് ആരോഗ്യരക്ഷാ സാമഗ്രികൾ വിതരണം ചെയ്തു. തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  KC ജെയിംസ് കവളന്മാക്കലിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ. ബിബിരാജ് ഉപകരണങ്ങൾ ഏറ്റുവാങ്ങി. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ . ബിനോയി ജോസഫ്, ഡോ. ഫാത്തിമ, KPSTA പ്രതിനിധി പ്രിൻസ് അലക്സ് പുല്ലാട്ട്, ഹെൽപ്പ് ഡെസ്ക് അംഗങ്ങളായ ജോസ് തോമസ് മുത്തനാട്ട്, ബിനോജി തോമസ് പുറപ്പന്താനം, റെജി ചോക്കാട്ട്, ഹെൽത്ത് ഇൻസ്പെക്ടർ ഷിജി പ്രസാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.



Post a Comment

0 Comments