Latest News
Loading...

താൽക്കാലിക ജീവനക്കാരിയെ നിയമിച്ചതു ചട്ടം ലംഘിച്ചെന്ന് പരാതി

തീക്കോയി ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരിയെ നിയമിച്ചതു ചട്ടം ലംഘിച്ചെന്ന് പരാതി. ജില്ലാ കളക്ടർക്ക് അടക്കം പരാതി സമർപ്പിച്ചിട്ടുണ്ട്. 

തീക്കോയി പഞ്ചായത്തിലെ 12ാം വാർഡിലെ തനിമ കുടുംബശ്രീ അംഗവും സിഡിഎസ് മെമ്പറുമായ കണ്ണോത്തുപറമ്പിൽ ജാസ്മി വിൻസെന്റ് ആണ് പരാതി നൽകിയിരിക്കുന്നത്.തീക്കോയി ഹോമിയോ ശുപത്രിയിൽ ക്ലീനിങ് ജോലികൾക്ക് ജീവനക്കാരെ നിയമിക്കുന്നത് കുടുംബശ്രീ -സിഡിഎസ് വഴി അപേക്ഷ ക്ഷണിച്ചാണ്. 

ഇക്കഴിഞ്ഞ ദിവസം ഹോമിയോ ആശുപത്രിയിൽ നിന്നും താൽക്കാലിക ജോലിക്കാരിയുടെ ഒഴിവിലേക്ക് നിയമനം നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്തിന് കത്ത് നൽകുകയുണ്ടായി.കത്ത് പ്രകാരം പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ്, സിഡിഎസ് ചെയർപേഴ്സൺ റീത്താമ്മ എബ്രഹാമിന്റെ ഓഫീസിൽ വിളിച്ചുവരുത്തി കുടുംബശ്രീയുടെ ലെറ്റർപാഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പതിനൊന്നാം വാർഡിൽ മത്സരിച്ച സിത്താര പ്രസാദ് വേണാട് എന്നയാളെ നിയമിക്കണമെന്ന് എഴുതി വാങ്ങി ഹോമിയോ ആശുപത്രിയിൽ നൽകുകയും തുടർന്ന് സിത്താര പ്രസാദിനെ ഹോമിയോ ആശുപത്രിയിൽ നിയമിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.കുടുംബശ്രീ അംഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിക്കാതെയും സിഡിഎസ് കമ്മറ്റിയുടെ തീരുമാനം ഇല്ലാതെയും ടി സിത്താരയെ ഹോമിയോ ആശുപത്രിയിൽ നിയമിച്ചത് തികഞ്ഞ അഴിമതിയും സ്വജന പക്ഷപാതവും നിയമ വിരുദ്ധവുമാണെന്നും ജാസ്മി തന്റെ പരാതിയിൽ ആരോപിച്ചു. 

ഇതിനാൽ ഹോമിയോ ആശുപത്രിയിലെ ടി സിത്താര പ്രസാദിന്റെ നിയമനം റദ്ദാക്കണമെന്നും, നിയമാനുസ്യതം ടി തസ്തികയിലേക്ക് നിയമനം നടത്തണമെന്നും കുറ്റക്കാരായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

Post a Comment

0 Comments