Latest News
Loading...

ഓക്സിമീറ്റർ ചലഞ്ച് തിടനാട് പഞ്ചായത്തിലെ രണ്ടാം ഘട്ട വിതരണം ഉൽഘാടനം ചെയ്തു

പ്രൊഫഷനൽ കോണ്ഗ്രസ്സിന്റെ കോട്ടയം ചാപ്റ്റന്റെ അഭിമുഖ്യത്തിൽ നടത്തുന്ന ഓക്സിമീറ്റർ ചലഞ്ച് രണ്ടാം ഘട്ട വിതരണം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി ഉൽഘാടനം ചെയ്തു. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ പൾസ് ഓക്സിമീറ്ററിന്റെ ആവശ്യകത മുന്നിൽ കണ്ടുകൊണ്ടാണ് പ്രൊഫഷണൽ കോൺഗ്രസ് കോട്ടയം ചാപ്റ്റർ ഇത്തരം ഒരു ചലഞ്ചുമായി മുന്നോട്ട് വന്നത്.

 കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പൾസ് ഓക്സിമീറ്ററും പി പി ഇ കിറ്റും മറ്റ്‌ അവശ്യ  വസ്തുക്കളും പ്രൊഫഷണൽ കോൺഗ്രസ് കോട്ടയം ചാപ്റ്റർ ഇതിനോടകം എത്തിച്ചിട്ടുണ്ട്.  തിടനാട് പഞ്ചായത്തിലെ പകുതിയോളം വാർഡുകളിൽ ചലഞ്ചിന്റെ ഭാഗമായി ഓക്സിമീറ്റർ എത്തിച്ചിട്ടുണ്ട്. രാഷ്ട്രീയം നോക്കാതെ ജനപ്രതിനിധികൾക്കും വാർഡുകളിൽ പ്രവർത്തിക്കുന്ന ആശാ വർക്കേഴ്സിനും ആണ് ഓക്സിമീറ്റർ വിതരണം ചെയ്തത്‌. 

രണ്ടാം ഘട്ട ഓക്സിമീറ്റർ വിതരണ ഉൽഘാടനത്തിൽ എ ഐ പി സി കോട്ടയം ചാപ്റ്റർ പ്രസിഡന്റ് ഡോ. വിനു ജെ ജോർജ്ജ് , ചാപ്റ്റർ മെമ്പർ ജോസഫ് കിണറ്റുകര, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി റോയി തുരുത്തിയിൽ , ജയ്മോൻ മംഗലത്ത്, സന്തോഷ് നടമാടത്ത് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments