Latest News
Loading...

പാലാ ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാൻ്റ് പ്രവർത്തനം ആരംഭിച്ചു


പാലാ ജനറൽ ആശുപത്രിയിൽ ഉയർന്ന ഉൽപാദന ശേഷിയിലുള്ള മെഡിക്കൽ ഗ്രേഡ് ഓക്സിജൻ ജനറേറ്റിംഗ് പ്ലാൻ്റ് പ്രവർത്തനം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ പി.എം.കെയർ ഫണ്ടിൽ നിന്നുമാണ് 960 എൽ.പി.എം ഉൽപാദന ശേഷിയിലുള്ള പ്ലാൻ്റ് ഇവിടെ സ്ഥാപിക്കപ്പെട്ടത്. 

ഇന്ന് രാവിലെ മുതൽ കേന്ദ്രീകൃത ഓക്സിജൻ പൈപ്പ് ലൈൻ വഴി ആശുപത്രിയിലെ വിവിധ ചികിത്സാ വിഭാഗങ്ങളിലേക്ക് പ്രാണവായു യഥേഷ്ടം ലഭ്യമായി. കോവിഡ് ചികിത്സയിലുള്ള രോഗികൾക്കും ഇതിൽ നിന്നുമുള്ള ഓക്സിജൻ ലഭിച്ചു .

പ്രതിരോധ വകുപ്പിനു കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻറ് ഡവലപ്പ്മെൻ്റ് ഓർഗനൈസേഷ (ഡി.ആർ.ഡി.ഒ ) ൻ്റെ ഡിഫൻസ് ബയോ എൻജിനീയറിംഗ് & ഇലട്രോമെഡിക്കൽ ലബോറട്ടറി വികസപ്പിച്ച പി.എസ്.എ സാങ്കേതിക വിദ്യ അനുസരിച്ച് നിർമ്മിച്ചതാണ് അന്തരീക്ഷവായുവിൽ നിന്നുo 93 ശതമാനം ശുദ്ധിയിൽ ഓക്സിജൻ ലഭ്യമാക്കുന്ന ഈ പ്ലാൻ്റ്. ഒരേ സമയം 64 വെൻറിലേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ഓക്സിജൻ തുടർച്ചയായി ഇതിൽ നിന്നും ലഭിക്കും.


192 ഓക്സിജൻ ബഡുകൾക്കും 32 ഹൈ ഫ്ലോ ബഡുകൾക്കും ഇതിൽ നിന്നുമുള്ള ഓക്സിജൻ പ്രയോജനപ്പെടും. 24 മണിക്കൂറും തുടർച്ചയായി പ്രവർത്തിപ്പിക്കുന്നതിനുള്ള ക്രമീകരണവും ആവശ്യമായ സാങ്കേതിക വിഭാഗം ജീവനക്കാരെയും പരിശീലനം നൽകി നിയോഗിച്ചു.

ഇതുവരെ 160-ൽ പരം സിലിണ്ടരുകളിൽ ഓക്സിജൻ ശേഖരിച്ച് ഇവിടെ എത്തിച്ചാണ് വിതരണം നടത്തിയിരുന്നത്. സിലിണ്ടറുകൾ യഥാസമയം നിറച്ച് ഇവിടെ ലഭ്യമാക്കപ്പെടുന്നതിന് പലപ്പോഴും കാലതാമസം വരുകയും അധികൃതരേയും രോഗികളെയും ബുദ്ധിമുട്ടിലാക്കുകയും ചെയ്തിരുന്നു.ഇതിന് ശാശ്വത പരിഹാരം കണ്ടത്തിയിരിക്കുകയാണ്.

 കോവിഡ് രോഗികൾ നന്നേ കുറഞ്ഞിരിക്കുന്നതിനാൽ ഉപയോഗത്തിൽ വലിയ കുറവാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരികുന്നത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് യുദ്ധകാലാടിസ്ഥാനത്തിൽ പ്ലാൻ്റിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭ്യമാക്കിയത്‌. എൽ & ടി കമ്പനിക്കായിരുന്നു പ്ലാൻ്റ് ഇവിടെ കൊണ്ടുവന്ന് സ്ഥാപിക്കുന്നതിനായുള്ള ചുമതല.’

ജനറൽ ആശുപത്രിയിലെ എല്ലാ ചികിത്സാ വിഭാഗങ്ങൾക്കും യഥേഷ്ടം ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുന്ന ഉയർന്ന ഉല്പാദനശേഷിയിലുള്ള മെഡിക്കൽ ഗ്രേഡ് ഓക്സിജൻ പ്ലാൻ്റ് ഇവിടെ സ്ഥാപിച്ച കേന്ദ്ര സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും വിവിധ സംഘടനകളുടെ യോഗം അഭിനന്ദിച്ചു.




Post a Comment

0 Comments