Latest News
Loading...

ഗവ.എൽ പി സ്കൂളിലെ കുട്ടികളുടെ online പരിസ്ഥിതി ദിനം

കോവിഡ് പ്രതിസന്ധികൾക്കിടയിലും വീട്ടിലിരുന്ന് കുട്ടികൾ പരിസ്ഥിതി ദിനം ആഘോഷിച്ചു. വീട്ടിലുള്ള ഏറ്റവും പ്രായം ചെന്ന മരത്തെ കൂട്ടുകാർക്കു പരിചയപ്പെടുത്തിയും, തങ്ങളുടെ പൂന്തോട്ടങ്ങളുടെയും ഔഷധത്തോട്ടങ്ങളുടെയും വിശേഷങ്ങൾ പങ്കുവെച്ചും, വൃക്ഷത്തൈ നട്ടും പൂഞ്ഞാർ ഗവ.എൽ പി സ്കൂളിലെ കുട്ടികൾ പരിസ്ഥിതി ദിനം ആഘോഷമാക്കി.

ഓൺലൈൻ പഠനകാലത്ത് ദിനാചരണങ്ങളുടെ പ്രാധാന്യവും നേരനുഭവങ്ങളും കുട്ടികൾക്ക് വീട്ടിൽ നിന്നും ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ അധ്യാപകരും കൃത്യമായ നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകിയിരുന്നു. പൂഞ്ഞാർ കൃഷി ഓഫീസർ ശ്രീ.എബ്രഹാം സ്കറിയ കുട്ടികൾക്ക് പരിസ്ഥിതി സന്ദേശം നൽകി. പരിസ്ഥിതിയുടെ വിവേകത്തോടെയുള്ള ഉപയോഗം, പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ, ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിന്റെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം സന്ദേശത്തിലൂടെ കുട്ടികൾക്ക് കൈമാറി .