Latest News
Loading...

നെറ്റ് വർക്ക് ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസ്സുകൾ പ്രതിസന്ധിയിൽ

കോട്ടയം ജില്ലയിലെ മലയോര ഗിരിവർഗ വിഭാഗക്കാർ താമസിക്കുന്ന മേച്ചാൽ, വാളകം, കോലാനിതോട്ടം, ഭാഗങ്ങളിൽ മൊബൈൽ നെറ്റ് വർക്ക് കവറേജ് ഇല്ലാത്തതിനാൽ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസ്സുകൾ അവതാളത്തിലാണ്.

പല സമയങ്ങളിലായി നടക്കുന്ന ക്ലാസ്സുകൾ ലഭ്യമാക്കുന്നതിന് കുട്ടികൾ മൊബൈൽ റെയ്ഞ്ച് ഉള്ള സ്‌ഥലം നോക്കി നെട്ടോട്ടം ഓടി അലയുകയാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ മേഖലയിലെ രക്ഷിതാക്കൾ വളരെ ബുദ്ധിമുട്ടിയാണ് തങ്ങളുടെ കുട്ടികൾക്ക് സ്മാർട്ട് ഫോൺ ലഭ്യമാക്കുന്നത്.

കവറേജ് ഇല്ലാത്തതിനാൽ വിദ്യാർഥികളും ,രക്ഷകർത്താക്കളും നിരാശയിലാണ്.ഈ ദു:സ്ഥിതിക്ക് പരിഹാരം കാണുന്നതിന് സർക്കാർ അടിയന്തിര നടപടി കൈകൊള്ളണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു. മേച്ചാലിൽ ഐഡിയയുടെ ഒരു ടവർ ഉണ്ടെങ്കിലും കടൽ തിര വന്ന്‌ പോകുന്നത് പോലെയാണ് റെയ്ഞ്ച് ലഭിക്കുന്നത്.ഈ പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യാർ ആവണം.ഗ്രാമീണ മേഖലകളിൽ കൂടെ bsnl ഉൾപെടയുള്ള നെറ്റ് വർക്ക് കേബിളുകൾ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ,മൂനിലവ് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ പി എൽ ജോസഫ് പുതുമേനിക്കൽ എന്നിവർ നേതൃത്വം വഹിക്കുകയും വിവിധ സ്കൂകളിലെ അധ്യാപകരും,പി ടി എ പ്രസിഡന്റുമാരും പങ്കെടുത്തു സംസാരിച്ചു.

Post a Comment

0 Comments