Latest News
Loading...

പരിസ്ഥിതി ദിനം ആചരിച്ച് ചേര്‍പ്പുങ്കൽ ബി. വി. എം. കോളേജ് NSS


ചേര്‍പ്പുങ്കല്‍: ബി. വി. എം. കോളേജ് നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ ആഭിമുഖ്യത്തില്‍ ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബോബിച്ചന്‍ കീക്കോലില്‍ കോളേജ് കാമ്പസില്‍ വൃക്ഷത്തൈ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ റവ.ഡോ.ബേബി സെബാസ്റ്യന്‍ തോണിക്കുഴി പരിസ്ഥിതി ദിന സന്ദേശം നല്‍കി. ബര്‍സാര്‍ ഫാ. ജോസഫ് മുണ്ടയ്ക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ലോജു കെ. ജോയി, ഐ.ക്യ.എ.സി കോഡിനേറ്റര്‍ പ്രൊഫ. അനീഷ് ജോര്‍ജ്, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ജോര്‍ജുകുട്ടി വട്ടോത്ത്, പ്രൊഫ. പി. എസ്. അന്‍ജുഷ എന്നിവര്‍ പ്രസംഗിച്ചു.

 ലോക്ഡൗണ്‍ കാലമായതിനാല്‍ എന്‍.എസ്.എസ് വോളന്‍റിയേഴ്സ് അവരവരുടെ വീടുകളില്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് പരിപാടിയില്‍ പങ്കാളികളായി. ദിനാചരണത്തിന്‍റെ ഭാഗമായി പ്രകൃതി ദൃശ്യങ്ങളുടെ ഫോട്ടോഗ്രാഫി മത്സരവും നടത്തപ്പെട്ടു.

Post a Comment

0 Comments