Latest News
Loading...

നോട്ട് ബുക്കുകൾ വിതരണം ചെയ്തു


മേലുകാവ് : ഡിവൈഎഫ്ഐ മേലുകാവ് മേഖല കമ്മിറ്റി ബുക്ക് ചലഞ്ചിലൂടെ സമാഹരിച്ച ആയിരത്തിലധികം നോട്ട് ബുക്കുകൾ വിതരണം ചെയ്തു. മേലുകാവ് എംഡിസിഎംഎസ് ഹൈ സ്കൂളിൽ ചേർന്ന യോഗത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെയ്ക് സി തോമസ് വിതരണം ഉദ്‌ഘാടനം ചെയ്തു.

 . സിപിഐഎം മേലുകാവ് ലോക്കൽ കമ്മിറ്റിയുടെ ഉപഹാരം ലോക്കൽ സെക്രട്ടറി അനൂപ് കെ കുമാർ ജെയ്ക്കിന് കൈമാറി. യോഗത്തിൽ സിപിഐ എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് മിഥുൻ ബാബു, ജോയിന്റ് സെക്രട്ടറി കെ ആർ അമീർഖാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെറ്റൊ ജോസ്, സിഎസ്ഐ എഡ്യൂക്കേഷണൽ കോർപറേറ്റ് മാനേജർ റവ: ലൗസൺ ജോർജ്ജ്, ഗ്രാമ പഞ്ചായത്ത് അംഗം കെ ആർ അനുരാഗ് എന്നിവർ സംസാരിച്ചു.

 യോഗത്തിന് ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് ട്രെഷറർ സാം അലക്സ്‌ അധ്യക്ഷതയും മേഖലാ സെക്രട്ടറി ജോമി ജോസ് സ്വാഗതവും സ്കൂൾ പ്രധാന അദ്ധ്യാപിക ലിന്റാ ദാനിയേൽ നന്ദിയും പറഞ്ഞു.





Post a Comment

0 Comments