Latest News
Loading...

ആർടിഒ ഓഫീസ് സ്ഥാപിക്കുന്നതിന് നിവേദനം നൽകി

ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ പുതിയ ആർടിഒ ഓഫീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജുവിന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിവേദനം നൽകി.

 കോട്ടയം ജില്ലയിൽ ഏറ്റവും ജനസാന്ദ്രതയുള്ള മുൻസിപ്പാലിറ്റി ആയ ഈരാറ്റുപേട്ടയും സമീപ പഞ്ചായത്തുകളായ തിടനാട്, തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര എന്നീ പ്രദേശങ്ങളും വളരെയേറെ വാഹനപ്പെരുപ്പം ഉള്ള സ്ഥലങ്ങളാണ്. ആയതിനാൽ നിലവിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ആർടിഒ ഓഫീസില്ല എന്നത്കൂടി പരിഗണിച്ച് നടപടി വേണമെന്നാണ് ആവശ്യം.

സംസ്ഥാനത്ത് പുതിയ ആർടിഒ ഓഫീസ് സ്ഥാപിക്കാൻ ഗവൺമെൻറ് നയപരമായ തീരുമാനം എടുക്കുന്ന മുറക്ക് ഈരാറ്റുപേട്ടയ്ക്ക് പ്രഥമ പരിഗണന നൽകുമെന്ന് മന്ത്രി ഉറപ്പു നൽകി.