Latest News
Loading...

കോവിഡ് വാക്സിനേഷൻ പുതിയ കേന്ദ്രം മേലുകാവ് മറ്റത്ത് തുടങ്ങി


മേലുകാവ് മറ്റം : കോവിഡിൻ്റെ രണ്ടാം വ്യാപനം ചെറുക്കുന്നതിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പ് മേലുകാവ് ഗ്രാമപഞ്ചായത്ത് സംയുക്ത ആഭിമുഖ്യത്തിൽ മേലുകാവ് മറ്റത്ത് സെൻ്റ് .തോമസ് സ്കൂളിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രം പ്രവർത്തനം തുടങ്ങി.

        ഇടമറുക് കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ പുതുക്കി പണിയുന്നതിൻ്റെ ഭാഗമായാണ് താല്കാലികമായി സെൻറർ മേലുകാവ് മറ്റത്ത് പുനരാരംഭിച്ചത്.

വാക്സിനേഷൻ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യൻ ഇടമറുക് കമ്യൂണിറ്റി ഹെൽത്ത്‌ സെൻ്റർ മെഡിക്കൽ സൂപ്രണ്ട് ഡോ.സരള എ.സി, യ്ക്ക് സ്കൂളിൻ്റെ താക്കോൽ കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,
 റ്റി.ജെ ബെഞ്ചമിൻ അദ്ധ്യക്ഷത വഹിച്ചു.  

 പി.എച്ച് എൻ ജെസി അഗസ്റ്റിൻ,
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുര്യൻ നെല്ലിവേലി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത്ത് കുമാർ ബി,ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട്, മേലുകാവ് സെൻ്റ്.തോമസ് പള്ളി വികാരി റവ.ഫാ.ജോർജ്ജ് കാരംവേലിൽ, വാർഡ് മെമ്പർ ഡെൻസി ബിജു, ബ്ലോക്ക് മെമ്പർമാരായ മറിയാമ്മ ഫെർണാണ്ടസ്, ജെറ്റോ ജോസഫ്, മേഴ്സി മാത്യു, ശ്രീകല ആർ ,ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, അനൂപ് കുമാർ, ആർ ആർ ടി സിബിപുരയിടം, എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments