Latest News
Loading...

ഇന്ധനവില വർദ്ധന പിൻവലിക്കാൻ കേന്ദ്ര സർകാർ നടപടി സ്വീകരിക്കണം

പാലാ: കോവിഡ് മഹാമാരി കാരണം ജനം നട്ടം തിരിയുമ്പോൾ ദിനം തോറും വർദ്ധിക്കുന്ന ഇന്ധനവില വർധനവ് പിൻവലിക്കാൻ കേന്ദ്രഗവൺമെൻ്റ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എൻസിപി പാലാ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ധനവില വർദ്ധന പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്ക് ഭീമ ഹർജി നൽകുന്നതിന് യോഗം തീരുമാനിച്ചു. ഇന്ധനവില വർദ്ധന പിൻവലിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. 

എൻസിപി പാലാ ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. ബേബി ഊരകത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് ബെന്നി മൈലാടൂർ യോഗം ഉദ്ഘാടനം ചെയ്തു, ജോസ് കുറ്റിയാനിമറ്റം, സതീഷ് കല്ലകുളം, എം.ആർ.രാജു, ജോർജ് രാമച്ചനാട്ട്, ഷാജി ചെമ്പുളായിൽ, ജോഷി ഏറത്ത്, വി.കെ.ശശീന്ദ്രൻ, മണി വള്ളിക്കാട്ടിൽ, ജോസ് കുന്നുംപുറത്ത്, രതീഷ് വള്ളിക്കാട്ടിൽ, ജോർജ് തെങ്ങനാൽ, ഔസേപ്പച്ചൻ വലിയവീട്ടിൽ, വിജയൻ ഏഴാച്ചേരി, പ്രദീഷ് മുത്തോലി, രഞ്ജിത് മൂന്നിലവ്, ബാബു മുത്തോലി, ജോണി കളപുരക്കൽ, ജോണി തെരുവിൽ, ഫ്രാൻസിസ് ഊരകത്ത് തുടങ്ങിയവർ പ്രസംഗിച്ചു.