Latest News
Loading...

പരിസ്ഥിതിദിനാഘോഷം സംഘടിപ്പിക്കും


ഈരാറ്റുപേട്ട : കോട്ടയം ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിക്കും. പൂഞ്ഞാർ ചോലത്തടം ഗ്രമോദയ വായനശാലയിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഉദ്‌ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ്ജ് മാത്യു, ഗ്രാമോദയ വായനശാല യുടെ സെക്രട്ടറി രജീഷ് ഷാജി, പരിസ്ഥിതി പ്രവർത്തകനായ എബി ഇമ്മാനുവൽ എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി രമേശ് ബി വെട്ടിമറ്റം അറിയിച്ചു.


ജില്ലയിൽ 10000- വൃക്ഷതൈകൾ നടുവാനാണ് ജില്ലാ ലൈബ്രറി കൗൺസിൽ ലക്ഷ്യമിടുന്നതെന്നും ഗ്രന്ഥശാലാ അംഗങ്ങളും, ബാലവേദി കുട്ടികളും ,അക്ഷര സേനാഗങ്ങളും വീടുകളിൽ ഫലവൃക്ഷതൈ നടുമെന്നും പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണയുടെ ഓർമ മരമായി ഇവ പരിപാലിക്കുമെന്നും, പരിസ്ഥിതി ദിന മുദ്ര വാക്യം ഇക്കോസിസ്റ്റം പുനരുജ്ജീവനം എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ പരിപാടികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.





Post a Comment

0 Comments