Latest News
Loading...

മുത്തോലി ഗ്രാമപഞ്ചായത്തിൽ പരിസ്ഥിതി ദിനം ആലോഷിച്ചു


ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനം കടപ്പാട്ടൂർ ബൈപ്പാസ് റോഡിൽ മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി. മീനാഭവൻ നിർവ്വഹിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് ജയാ രാജു അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിൻങ് കമ്മിറ്റി ചെയർമാൻ രാജൻ മുണ്ടമറ്റം ആശംസയർപ്പിച്ചു. 

വാർഡ് മെമ്പർ സിജു സി.എസ്. സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർ ശ്രീജയ എം.പി., പഞ്ചായത്ത് ഓവർസീയർ സുഷമകുമാരി എൻ., ഹരിത കർമ്മസേന റിസോഴ്സ് പേഴ്സൺ അമ്മു മാത്യു, സി.ഡി.എസ് ചെയർപേഴ്സൺ സോയ ബാബു, കുടുംബശ്രീ പ്രവർത്തകർ , അംഗൻവാടി ടീച്ചർമാർ , തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ , തുടങ്ങിയവർ പങ്കെടുത്തു. 

തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി കടപ്പാട്ടൂർ അമൃതധാര കുടിവെള്ള പദ്ധതിയും കടപ്പാട്ടൂർ കുടിവെള്ള പദ്ധതിയും ഏറ്റെടുത്തു. പഞ്ചായത്തിലെ മെമ്പർമാരുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങളും വൃക്ഷത്തൈ നടീലും നടന്നു.

Post a Comment

0 Comments