Latest News
Loading...

ഗവ: ടെക്‌നിക്കൽ ഹൈസ്കൂൾ കെട്ടിടനിർമ്മാണം ആരംഭിക്കണം: msf ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി.

ഈരാറ്റുപേട്ട/പാറത്തോട് : ഗവ: ടെക്‌നിക്കൽ ഹൈസ്കൂളിനു വേണ്ടി വാങ്ങിയ സ്ഥലത്തു കെട്ടിട നിർമ്മാണം ആരംഭിക്കണം എന്ന ആവശ്യവുമായി msf ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പൂഞ്ഞാർ MLA അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കലിനു നിവേദനം നൽകി.

കഴിഞ്ഞ മുപ്പത് വർഷമായി തീക്കോയി പഞ്ചായത്തിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ഗവ: ടെക്‌നിക്കൽ ഹൈസ്കൂളിനു വേണ്ടി 15 വർഷം മുമ്പ്‌ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ രണ്ടര ഏക്കർ ഭൂമി വാങ്ങുകയും, കെട്ടിടനിർമ്മാണത്തിനു വേണ്ടിയുള്ള പ്രാരംഭ നടപടികൾ പൂർത്തിയായതും ആണ്. എന്നാൽ  ഈ പദ്ധതി നടക്കാതെ പോകുകയാണ് ചെയ്തത്.

നിലവിൽ വാങ്ങിയ ഭൂമിയിൽ MLA ഫണ്ടിൽ നിന്നും തുക അനുവദിച്ച് ചുറ്റുമതിൽക്കെട്ടി ഭൂമി സംരക്ഷിക്കാനുള്ള സാധ്യതകളെ പറ്റിയും ചർച്ച നടത്തി. കൂടാതെ നിലവിലെ ഹൈസ്കൂൾ പദവി ഹയർ സെക്കൻഡറി ആക്കാൻകൂടിയുള്ള നടപടികൾ ആലോചിക്കണമെന്നും മുനിസിപ്പൽ കമ്മിറ്റി അവശ്യപ്പെട്ടു.

 msf ജില്ലാ പ്രസിഡന്റ് അസ്‌ലം KH, msf മുനിസിപ്പൽ പ്രസിഡന്റ് ഫയാസ് കൊല്ലംപറമ്പിൽ, msf മുനിസിപ്പൽ ജനറൽ സെക്രട്ടറി അർസൽ കണ്ടത്തിൽ, അസ്‌ലം കോന്നച്ചാടത്ത് തുടങ്ങിയവരുമായുള്ള ചർച്ചയിൽ നിവേദനത്തിൽ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നു പൂഞ്ഞാർ MLA ഉറപ്പ് നൽകി.

Post a Comment

0 Comments