Latest News
Loading...

പെട്രോൾ, ഡീസൽ അധികവില കുഴൽപ്പണമായി കേരളത്തിലെത്തുന്നു: തോമസ് ചാഴികാടൻ എം.പി


കോട്ടയം : പെട്രോളിന്റെയും ഡീസലിന്റെയും അനുദിനമുള്ള വില വർധനയിലൂടെ ബിജെപി കേന്ദ്ര നേതൃത്വത്തിന് ലഭിക്കുന്ന കോടിക്കണക്കിന് രൂപ കുഴൽപ്പണ മായി കേരളത്തിലേക്ക് ഒഴുകുകയാണ് എന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ, ഡീസൽ വില വർധനക്കെതിരെ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


 പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലനിയന്ത്രണാധികാരം ഓയിൽ കമ്പനികളെ ഏൽപ്പിച്ചതിലൂടെ വലിയ അഴിമതിയാണ് കേന്ദ്രം നടത്തുന്നത്. വേണമെന്നുവച്ചാൽ വില നിയന്ത്രിക്കാൻ കേന്ദ്ര ഗവൺമെന്റിന് കഴിയുമെനന്നുള്ള തിന്റെ ഉദാഹരണമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ഒരു ദിവസം പോലും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാത്തത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 17 തവണ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിലൂടെ അതിന്റെ ഏറ്റവും വലിയ ഭോഷം അനുഭവിക്കുന്നത് ഉപ ദോക്തൃ സംസ്ഥാനമായ കേരളമാണെ ന്നും തോമസ് ചാഴികാടൻ എം.പി. പറഞ്ഞു.


 യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡൻറ് രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് സാജൻ തൊടുക , ജോസഫ് ചാമക്കാല, ശ്രീകാന്ത് എസ് ബാബു,ജോജി കുറത്തിയാടൻ, അൻസാരി പാലയം പറമ്പിൽ , സന്തോഷ് കമ്പകത്തിങ്കൽ, ആൽബിൻ പേണ്ടാ നം , സുനിൽ പയ്യപ്പള്ളി, നിഖിൽ കൊടൂർ കാഞ്ഞിരം, ജിൻസ് കുര്യൻ, സെബാസ്റ്റ്യൻ മുല്ലക്കര , ഷോജി ആയില്യക്കുന്നേൽ, റിജോഷ് തോമസ്, രൂപേഷ് എബ്രാഹം, ഷാൻകുമാർ , പ്രഭി ൻ തുടങ്ങിയവർ പ്രസംഗിച്ചു.

 സമരത്തിന്റെരണ്ടാം ഘട്ടമായി അടുത്ത ആഴ്ച ജില്ലയിലെ ഒൻപത് നിയോജകമണ്ഡലങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര ഗവൺമെൻറ് ഓഫീസുകൾക്ക് മുന്നിൽ സമരം നടത്തുമെന്ന് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ അറിയിച്ചു.




Post a Comment

0 Comments