Latest News
Loading...

ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങളും മൊബൈൽ ഫോണും വിതരണം ചെയ്തു

ഈരാറ്റുപേട്ട: ഡിവൈഎഫ്ഐ മുരിക്കോലിൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട നഗരസഭയിലെ 3 5 6 വാർഡുകളിലായി അൻപതോളം ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പാഴ്വസ്തുക്കൾ ശേഖരിച്ച് വിറ്റുകിട്ടിയ തുക കൊണ്ട് നിർധനരായ കുട്ടികൾക്ക് രണ്ട് മൊബൈൽ ഫോണും നാന്നൂറ് വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകളും അനുബന്ധ പഠന സാമഗ്രികളും വിതരണം ചെയ്തു.

പരിപാടിയുടെ ഉദ്ഘാടനം സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് നിർവഹിച്ചു. ഡിവൈഎഫ്ഐ മേഖലാ ട്രഷറർ നസീബ് യൂസഫ് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് സെക്രട്ടറി പി.ബി ഫൈസൽ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ എം ബഷീർ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി സഹൽ വിഎസ്, പ്രസിഡണ്ട് കണ്ണൻ ഗോപാലൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

Post a Comment

0 Comments