Latest News
Loading...

സ്നേഹസമ്മാനം എന്ന കരുതൽ പദ്ധതി അഡ്വ : സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്തു.


               
                അറിവിന്റെ വഴിയേ നടന്ന് നീങ്ങാൻ തുടങ്ങുന്ന കുരുന്നുകൾക്ക് സ്നേഹത്തിന്റെ തലോടലായി MLA'S സർവീസ് ആർമി & യൂത്ത് ഫ്രണ്ട് (എം) എന്നിവ സംയോജിതമായി ചേർന്ന് സ്നേഹസമ്മാനം നൽകുന്നു, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും ഒന്നാം ക്ലാസ്സിലേക്ക് എത്തിയ കുരുന്നുകൾക്കാണ് ഈ സ്നേഹസമ്മാനം നൽകുക. സ്നേഹസമ്മാനം എന്ന കരുതൽ പദ്ധതി  MLA അഡ്വ : സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.


കുന്നോന്നി സെന്റ് ജോസഫ് യു. പി സ്കൂളിൽ വെച്ചു നടന്ന യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ്  ജാൻസ് വയലികുന്നേൽ അധ്യക്ഷപദം അലങ്കരിച്ചു, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. രാജേഷ് വാളിപ്ലാക്കൻ മുഖ്യാതിഥിയായിരുന്നു. കുന്നോന്നി പള്ളി വികാരി ഫാദർ ജോസഫ് താഴത്തുവരിക്കിയിൽ , സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ കാതറിൻ ജോർജ്‌ , ശ്രീ.ജോർജികുട്ടി അഗസ്തി , അഡ്വ: സാജൻ കുന്നത്ത്, പൂഞ്ഞാർ തെക്കേക്കര വൈസ് പ്രസിഡന്റ് റെജി ഷാജി, വാർഡ് മെമ്പർ ബീന മധുമോഹൻ, സോജൻ ആലക്കുളം,ശ്രീ. ദേവസിയാച്ചൻ വാണിയപ്പുര,ശ്രീ.റോയി വിളകുന്നേൽ, ശ്രീ. സിജു തെക്കേടം, അൻസാരി പാലയം പറമ്പിൽ,ശ്രീ.ഷോജി അയലികുന്നേൽ , ജോസ്ക്കുട്ടി കൊക്കാട്ടു,ജോസ് വടകര,ജെയിംസ് മാറമറ്റം, ജോസ് കോട്ടയിൽ,അമൽ കോക്കാട്ട്, അലൻ വാണിയപ്പുരക്കൽ, ജയ്സൻ ജോസഫ്, ജുവൽ വടകര, P T A പ്രസിഡന്റ് ഷാജി തുടങ്ങിയവർ ഈ യോഗത്തിൽ പങ്കുചേർന്നു.

Post a Comment

0 Comments