Latest News
Loading...

MLA ഓഫീസ് ഈരാറ്റുപേട്ടയിലാരംഭിക്കുന്നു


പൂഞ്ഞാര്‍ എംഎല്‍എ അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ഓഫീസ് ഈരാറ്റുപേട്ടയില്‍ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. 
ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെയും, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, തിടനാട് ഗ്രാമപഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് എംഎല്‍എയുമായി സംവദിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കും. 

അരുവിത്തുറ പള്ളിയ്ക്ക് എതിര്‍വശം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിന് (TB) സമീപമാണ് എംഎല്‍എ ഓഫീസ് ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നാളെവൈകുന്നേരം 6 മണിയ്ക്ക് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.  

എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10:00 മുതല്‍ വൈകുന്നേരം 5:00 വരെ ഓഫീസ് പ്രവര്‍ത്തിക്കുന്നതായിരിക്കും. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി എംഎല്‍എ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. നിയമസഭാ സമ്മേളനം ഇല്ലാത്ത സമയങ്ങളില്‍ എല്ലാ ആഴ്ചയും വെള്ളി, ശനി ദിവസങ്ങളില്‍ എംഎല്‍എ ഓഫീസില്‍ ഉണ്ടായിരിക്കും.

Post a Comment

0 Comments