Latest News
Loading...

നാടിന് ആഭിമാനമായി മാറിയ ലക്ഷ്മി വി നായരെ MLA അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉപഹാരം നൽകി അനുമോദിച്ചു

 നാസയുടെ സഹകരണത്തോട് കൂടി നടക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രോഗ്രാമായ ഗ്ലോബ് പ്രോഗ്രാമിലേക്ക് 121 രാജൃങ്ങളിൽ നിന്ന് 12 students നെ തിരഞ്ഞെടുത്തതിൽ Asian Pacific Region ഇൽ നിന്നും ഇന്ത്യയെ പ്രതിനിധീകരിച്ച 
 ലക്ഷ്മി വി നായർ നെ MLA അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉപഹാരം നൽകി അനുമോദിച്ചു.


 പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ 12-ാം വാർഡ് കുന്നോന്നി പള്ളിക്കുന്നേൽ വിജയകുമാറിന്റെയും
ശ്രീജയുടെയും മകളാണ് ലക്ഷ്മി. പ്രകൃതി വിഷയങ്ങൾ വീഡിയോ ചെയ്ത് അയയ്ക്കുന്നതിനായി ഇപ്പോഴുള്ള ആ കുട്ടിയുടെ ആവശ്യം മനസ്സിലാക്കി അത്യാധുനിക രീതിയിലുള്ള വീഡിയോ ക്യാമറ നൽകി സാധാരണക്കാരായ കുടുംബത്തേ അദ്ദേഹം ചേർത്ത് നിർത്തി.

 കർഷക യൂണിയൻ മണ്ഡലം പ്രസിഡൻറ് കുട്ടിച്ചൻമാറാമറ്റം കേരളാ കോൺഗ്രസ് എം മണ്ഡലം പ്രസിഡൻറ് ദേവസ്യാച്ചൻ വാണിയപ്പുര കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡണ്ട് ആൻറണി അറയ്ക്കപ്പറമ്പിൽ കർഷക യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ജോസ് കോട്ടയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി ഷാജി സിപിഐ എം ലോക്കൽ സെക്രട്ടറി ടി.എസ് സിജു ഏരിയാ കമ്മറ്റി അംഗം ടി.എസ് സ്നേഹാധരൻ ലോക്കൽ കമ്മറ്റി അംഗം പി.വി വിജേഷ് കേരള കോൺഗ്രസ് വാർഡ് പ്രസിഡൻറ് സിബി വരകു കാലായിൽ വാർഡ് മെമ്പന്മാരായ നിഷ സാനു , ബീനാ മധുമോൻ , മിനിമോൾ ബിജു എന്നിവർ പങ്കെടുത്തു

Post a Comment

0 Comments