Latest News
Loading...

പ്രകൃതിയുമായുള്ള ഇഴകിച്ചേരൽ ജീവൻ്റെ നിലനില്പിന് അത്യന്താപേക്ഷിതം: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA


മനുഷ്യൻ പ്രകൃതിയെ മറന്നു പ്രവർത്തിച്ചപ്പോഴെല്ലാം തിരിച്ചടികളാണ് നേരിടുന്നതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. കേരള സാമൂഹിക വനവൽക്കരണ വിഭാഗത്തിൻ്റെയും ഹരിത കേരളം മിഷൻന്റെയും അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന വിദ്യാവനം - പച്ചതുരുത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം


. കോൺക്രീറ്റ് സൗധങ്ങളെക്കാൾ സുരക്ഷിതത്വം വനങ്ങൾ നൽകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏതാനം പതിറ്റാണ്ടുകളായി ലോകത്തിൻ്റെ പാരിസ്ഥിതിക സമതുലിതാവസ്ഥ ആകമാനം തകിടം മറിയുന്ന സ്ഥിതിയിലേക്ക് എത്തുകയും ജീവൻ്റെ നിലനില്പിന് തന്നെ ഭീഷണി നേരിടുന്ന നിലയിലാണ് ഇപ്പൊൾ കാര്യങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. കോളേജ് ക്യാമ്പസിൽ കാൽ ഏക്കർ സ്ഥലത്ത് പൂർണമായും തിങ്ങി നിറഞ്ഞ രീതിയിൽ വിവിധ ഇനത്തിൽപെട്ട വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്നതാണ് വിദ്യാവനം പദ്ധതി. 

കോളേജ്് മാനേജർ റവ.ഡോ.അഗസ്റ്റിൻ പാലക്കാപറമ്പിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൾ ഖാദർ പ്രിൻസിപ്പൽ, ഡോ.റെജി വർഗീസ് മേക്കാടൻ, കോളേജ് ബാർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലു കാലായിൽ, കോട്ടയത്തെ സാമൂഹ്യ വനവൽക്കരണ വിഭാഗം അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പ്രസാദ് ജി, പൊൻകുന്നത്തെ സാമൂഹ്യ വനവൽക്കരണ വിഭാഗത്തിലെ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി. രതീഷ്, കോട്ടയം ജില്ല ഹരിത കേരള മിഷൻ കോർഡിനേറ്റർ പി. രമേഷ്, ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി കൗൺസിലർ ലീന ജയിംസ്, ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി സെക്രട്ടറി ഫിറോസ് ഖാൻ, ഹരിത കേരളം റിസോഴ്സ് പേഴ്സൺ അൻഷാദ് ഇസ്മയിൽ, കോളേജ് ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. ജിലു ആനി ജോൺ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments